HOME » NEWS » India » PUDUCHERRY LIEUTENANT GOVERNOR WANTS GOVT PROVE MAJORITY BY MONDAY AR TV KPA

ചുമതലയേറ്റ ഉടൻ പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണർ 'പണി' തുടങ്ങി; തിങ്കളാഴ്ച സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിർദ്ദേശം

രാഷ്ട്രീയ പ്രതിസന്ധിക്കിടെയായിരുന്നു കേന്ദ്രസർക്കാർ കിരൺ ബേദിയെ മാറ്റി തമിഴ്സൈ സൗന്ദര്‍രാജന് ലഫ്റ്റനന്റ് ഗവർണർ ചുമതല നൽകിയത്

News18 Malayalam | news18-malayalam
Updated: February 18, 2021, 7:41 PM IST
ചുമതലയേറ്റ ഉടൻ പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണർ 'പണി' തുടങ്ങി; തിങ്കളാഴ്ച സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിർദ്ദേശം
v narayanaswamy
  • Share this:
പുതുച്ചേരി: ലഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് നിർദ്ദേശം നൽകി തമിഴ്സൈ സൗന്ദര്‍രാജൻ. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ഗവർണർ അതിവേഗം തീരുമാനമെടുത്തത്. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുനതിനിടെയാണ് ഗവർണറുടെ നടപടി. അണ്ണാഡിഎംകെ, എന്‍ ആര്‍ കോൺഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണ്.

എന്നാൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ കൂടി പിന്തുണ പിൻവലിക്കുമെന്നാണ് ബിജെപി അവകാശപ്പെടുത്. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഉടന്‍ സഭ വിളിച്ചുചേര്‍ക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നാരായണ സ്വാമി സർക്കരിന് ലഫ്റ്റനന്റ് ഗവർണർ നിർദേശം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 22-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എ മാരുടെ പിന്തുണയാണ് ഉളളത്.

രാഷ്ട്രീയ പ്രതിസന്ധിക്കിടെയായിരുന്നു കേന്ദ്രസർക്കാർ കിരൺ ബേദിയെ മാറ്റി തമിഴ്സൈ സൗന്ദര്‍രാജന് ലഫ്റ്റനന്റ് ഗവർണർ ചുമതല നൽകിയത്. തൊട്ടുപിന്നാലെ നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്. ഗവർണർക്കു കത്തു നൽകുകയായിരുന്നു.14 എംഎൽഎമാർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

നിലവിൽ 28 പേരാണ് നിയമസഭയിലുള്ളത്. കോൺഗ്രസിന്റെ 10 ഉൾപ്പെടെ ഭരണ പക്ഷത്തെ അംഗബലം 14 ആയി കുറഞ്ഞു. എൻആർ കോൺഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 എന്നിങ്ങനെയായി പ്രതിപക്ഷത്തും 14 അംഗങ്ങളുണ്ട്. സർക്കാർ പ്രതിസന്ധിയിലാണെങ്കിലും ഭൂരിപക്ഷം തെളിയിക്കുമെന്നാണ് മുഖ്യമന്ത്രി വി.നാരായണ സാമിയുടെ അവകാശവാദം. രണ്ടു പ്രതിപക്ഷ എംഎൽഎമാർ പിന്തുണയ്ക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

Also Like- 'മത്സ്യത്തൊഴിലാളിയുടെ പരാതി അഭിനന്ദനമായി'; രാഹുല്‍ ഗാന്ധിയെ പുതുച്ചേരി മുഖ്യമന്ത്രി മൊഴിമാറ്റി കബളിപ്പിച്ചെന്ന് ആരോപണം

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ ഇന്നാണ് സ്ഥാനമേറ്റത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തമിഴിസൈ ചുമതലയേറ്റത്. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനം അലങ്കരിക്കുന്ന അഞ്ചാമത്തെ വനിതയാണ് തമിഴിസൈ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തമിഴിസൈ ലഫ്. ഗവര്‍ണറായി ചുമതലയേറ്റത്. പുതുച്ചേരി നിയമസഭാ സ്പീക്കര്‍ വി പി ശിവകൊളുന്ദു, മുഖ്യമന്ത്രി വി നാരായണസാമി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്‍ രംഗസാമി, മുന്‍ പിഡബ്ല്യുഡി മന്ത്രി എ നമശിവായം എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

പിന്നീട് ലഫ്റ്റനന്റ് ഗവർണറെ പുതുച്ചേരി പോലീസ് രാജ് നിവാസിന് പുറത്ത് ഗാർഡ് ഓഫ് ഓണർ നൽകി. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനം വഹിക്കുന്ന അഞ്ചാമത്തെ വനിതയാണ് തമിഴ്സായ് സൗന്ദരരാജൻ, മറ്റുള്ളവർ ചന്ദ്രാവതി, രാജേന്ദ്ര കുമാരി ബാജ്‌പായ്, രജനി റായ്, ബേദി എന്നിവരാണ്,
Published by: Anuraj GR
First published: February 18, 2021, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories