നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കിരൺ ബേദിയ്ക്ക് തിരിച്ചടി: സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ലെഫ്. ഗവർണറിന് ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

    കിരൺ ബേദിയ്ക്ക് തിരിച്ചടി: സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ലെഫ്. ഗവർണറിന് ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

    മന്ത്രിമാരുടെ സാന്നിധ്യത്തിലും സർക്കാരിൻറെ ദിവസേനയുള്ള കാര്യങ്ങളിൽ ഇടപെടുന്ന ലെഫ്. ഗവർണറിൻറെ അധികാരത്തെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

    Kiran Bedi

    Kiran Bedi

    • News18
    • Last Updated :
    • Share this:
      മദ്രാസ് : പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺബേദിക്ക് തിരിച്ചടി. സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
      സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങാനുള്ള കേന്ദ്രാനുമതിയും കോടതി റദ്ദാക്കി.

      2016 അധികാരത്തിലെത്തിയതു മുതൽ സർക്കാരിന്റെ പദ്ധതികളിൽ കിരൺ ബേദി ഇടപെടുന്നതിനെ ചൊല്ലി മുഖ്യമന്ത്രി നാരായണ സ്വാമിയും കിരൺ ബേദിയും തമ്മിൽ നിരന്തര കലഹം നിലനിന്നിരുന്നു. 2017ൽ പുതുച്ചേരി കോൺഗ്രസ് എംഎൽഎ ലക്ഷ്മിനാരായണൻ നല്‍കിയ റിട്ട് ഹർജിയിലാണ് നടപടി.

      also read: 'ശ്വാസകോശം സ്പോഞ്ചു പോലാണ്', ശബ്ദത്തിലൂടെ പ്രിയങ്കരനായി മാറിയ തന്റെ ഗോപൻ ചേട്ടനെപ്പറ്റി സുരാജ് വെഞ്ഞാറമൂട്

      മന്ത്രിമാരുടെ സാന്നിധ്യത്തിലും സർക്കാരിൻറെ ദിവസേനയുള്ള കാര്യങ്ങളിൽ ഇടപെടുന്ന ലെഫ്. ഗവർണറിൻറെ അധികാരത്തെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

      സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ബേദി ഇടപെടുന്നതിനെതിരെ മുഖ്യമന്ത്രി നാരായണ സ്വാമി കഴിഞ്ഞ വർഷം ആറ് ദിവസം സമരം നടത്തിയിരുന്നു. ഇതോടെ ബേദിയും മുഖ്യമന്ത്രിയും തമ്മിലുള്ള അധികാര തർക്കം വർധിച്ചു. ഈ സമരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പിന്തുണച്ചിരുന്നു. ഡൽഹിയും സമാന അവസ്ഥ നേരിട്ടിരുന്നതായി കെജ്രിവാൾ പറഞ്ഞിരുന്നു. തന്റെ സർക്കാരിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനായി ബേദി കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് നാരായണ സ്വാമി ആരോപിക്കുന്നത്.

      എന്നാൽ 1963ലെ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിയമം അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നാണ് ബേദി പറയുന്നത്. ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് തന്റെ ഓഫീസ് തടയുന്നതായി നാരായണ സ്വാമിയും സംഘവും നിരന്തരമായി ആരോപിക്കുന്നതായി കിരൺ ബേദി മോദിക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
      First published:
      )}