ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പരിപാടികൾ റദ്ദു ചെയ്തു. മധ്യപ്രദേശിലെ ഇറ്റാർസിയിലും ഥാറിലും ശനിയാഴ്ച നടത്താനിരുന്ന പൊതുറാലികളാണ് പ്രധാനമന്ത്രി റദ്ദു ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിലെ നാഗ് പുരിലും ഥൂളിലും നിശ്ചയിച്ച പരിപാടികൾ പുനഃക്രമീകരിച്ചു.
അതേസമയം, പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാൻമാർ ജീവൻ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പുൽവാമ ഭീകരാക്രമണം: വീരമൃത്യുവരിച്ചവരിൽ മലയാളി സൈനികനും
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്തു.
40 സി ആർ പി എഫ് ജവാൻമാരാണ് കഴിഞ്ഞദിവസം പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ചാവേർ ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF Convoy attack in Pulwama, Imran Khan, Islamabad, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി