COVID 19 | രോഗബാധിതർ വർദ്ധിക്കുന്നു; പത്തു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പുനെ

ജൂലൈ 13 മുതൽ 18 വരെയുളള ലോക്ക്ഡൗൺ കാലയളവ് അതീവ കർശനമായിരിക്കും. പാൽ വിൽക്കുന്ന കേന്ദ്രങ്ങൾ, ഫാർമസികൾ, ക്ലിനിക്കുകൾ എന്നിവയ്ക്ക് മാത്രമേ ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. അടിയന്തരസേവനങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

News18 Malayalam | news18
Updated: July 10, 2020, 9:46 PM IST
COVID 19  |  രോഗബാധിതർ വർദ്ധിക്കുന്നു; പത്തു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പുനെ
News18
  • News18
  • Last Updated: July 10, 2020, 9:46 PM IST
  • Share this:
പുനെ: കോവിഡ് രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുനെയിൽ പത്തു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പുനെ കൂടാതെ, സമീപത്തുള്ള പിംപ്രി-ചിഞ്ച്വാഡിലും സമീപത്തുള്ള മറ്റു ചില പ്രദേശങ്ങളിലും ലോക്ക്ഡൗൺ ബാധകമായിരിക്കും.

ജൂലൈ പതിമൂന്നാം തിയതി അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ ആരംഭിക്കും. ജൂലൈ 23 വരെ പത്തു ദിവസത്തേക്ക് ആയിരിക്കും ലോക്ക്ഡൗൺ.

You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
ജില്ലയിൽ വ്യാഴാഴ്ച മാത്രം 1,803 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ, ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 34,399 ആയി. ഇതുവരെ കോവിഡ് ബാധിച്ച് പുനെയിൽ മാത്രം മരിച്ചത് 978 പേരാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ജില്ല രക്ഷാധികാരിയുമായ അജിത് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്. പുനെ ഡിവിഷൻ കമ്മീഷണർ ദീപക് മഹയിസേകറും രോഗം പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് അറിയിച്ചു.

ജൂലൈ 13 മുതൽ 18 വരെയുളള ലോക്ക്ഡൗൺ കാലയളവ് അതീവ കർശനമായിരിക്കും. പാൽ വിൽക്കുന്ന കേന്ദ്രങ്ങൾ, ഫാർമസികൾ, ക്ലിനിക്കുകൾ എന്നിവയ്ക്ക് മാത്രമേ ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. അടിയന്തരസേവനങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗം വ്യാപകമായി പടരുന്നത് തടയാനുള്ള മുൻകരുതലിന്റെ ഭാഗമാണ് തീരുമാനമെന്ന് ജില്ല കളക്ടർ നവൽ കിഷോർ റാം പറഞ്ഞു.
Published by: Joys Joy
First published: July 10, 2020, 9:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading