• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബര്‍ഗറില്‍ കുപ്പിച്ചില്ല്; രക്തം ഛര്‍ദ്ദിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍

എഫ്.സി ബര്‍ഗര്‍ കിംഗ് എന്ന കടയില്‍ നിന്നും ബര്‍ഗര്‍ വാങ്ങി കഴിച്ച സജിത്ത് പത്താന്‍ എന്ന യുവാവാണ് ഗുരുതരാവസ്ഥയിലായത്.

news18
Updated: May 21, 2019, 11:20 AM IST
ബര്‍ഗറില്‍ കുപ്പിച്ചില്ല്; രക്തം ഛര്‍ദ്ദിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 21, 2019, 11:20 AM IST IST
  • Share this:
ബര്‍ഗര്‍ കഴിച്ച യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍. ബഗറിനുള്ളില്‍ ഉണ്ടായിരുന്ന കുപ്പിച്ചില്ല് ശരീരത്തിനുള്ളിലെത്തിയാണ് യുവാവ് അവശനായത്. പൂനെയിലാണ് സംഭവം. എഫ്.സി ബര്‍ഗര്‍ കിംഗ് എന്ന കടയില്‍ നിന്നും ബര്‍ഗര്‍ വാങ്ങി കഴിച്ച സജിത്ത് പത്താന്‍ എന്ന യുവാവാണ് ഗുരുതരാവസ്ഥയിലായത്.

ഗുരുതരാവസ്ഥയിലായ സജിത്തിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയില്‍ ബര്‍ഗറിനുള്ളില്‍ നിന്നും കുപ്പിച്ചില്ല് കണ്ടെത്തുകയായിരുന്നു.

സജിത്ത് ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സജിത്തിന്റെ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Also Read 'ഹാപ്പി ബർത്ത് ഡേ ചേട്ടാ !'; ലാലേട്ടന് പിറന്നാളാശംകൾ നേർന്ന് പൃഥ്വിരാജ്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍