വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 26,000 തസ്തികകളിലേക്ക് (26,000 posts) നിയമനത്തിന് അംഗീകാരം നല്കി പഞ്ചാബ് സര്‍ക്കാര്‍ (Punjab government). മാര്‍ച്ചിലാണ് സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി (AAP) അധികാരത്തിലെത്തിയത്. വിവിധ വകുപ്പുകളിലായി 25,000 ഒഴിവുകള്‍ നികത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് (Bhagwant Mann) തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞിരുന്നു. എന്നാൽ അധികാരത്തിലേറ്റയുടൻ തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനു പിന്നാലെ മുഖ്യമന്ത്രി ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചിരുന്നു. റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി (Doorstep Ration Delivery) ആരംഭിക്കുന്നതിനും മന്ത്രിസഭ (Cabinet) അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.
'' വിവിധ വകുപ്പുകളിലായി 26,454 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അംഗീകാരം നൽകി'', അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
5) छोटे ट्रांसपोर्टरों के लिए फीस जमा करवाने के लिए 3 महीने का समय बढ़ाया, किश्तों में भी जमा कर सकते हैं
सिर्फ ऐलान नहीं,
जो कहते हैं, वो करते हैं
— Bhagwant Mann (@BhagwantMann) May 2, 2022
ഈ ജോലികള്‍ക്കായുള്ള പരസ്യവും വിജ്ഞാപനവും ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. '' വരും ദിവസങ്ങളില്‍ ബാക്കി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഞങ്ങള്‍ നിറവേറ്റും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് വിവിധ വകുപ്പുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി യാതൊരു തരത്തിലുള്ള വിവേചനവും ശുപാര്‍ശയും കൈക്കൂലിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അധ്യാപക ജീവനക്കാരുടെ കുറവ് നികത്താന്‍ 10,500 അധ്യാപകരെ ഉടന്‍ റിക്രൂട്ട് ചെയ്യുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താന്‍ എഎപി സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹെയര്‍ പറഞ്ഞു.
ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബിന്റെ ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രതിവര്‍ഷം സംസ്ഥാനത്ത് 5000 കോടി രൂപയുടെ അധിക ബാധ്യത കൂടി ഉണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം. 3 ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ സംസ്ഥാനം ഇപ്പോള്‍ നട്ടംതിരിയുകയാണ്. കാര്‍ഷിക മേഖലയ്ക്ക് സൗജന്യ വൈദ്യുതിയും പിന്നോക്ക വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും പഞ്ചാബ് സര്‍ക്കാര്‍ ഇതിനകം നല്‍കുന്നുണ്ട്. 2016ല്‍ അവതരിപ്പിച്ച പദ്ധതി പ്രകാരമാണ് ഇവ നല്‍കുന്നത്. കൂടാതെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 100 രൂപ സ്റ്റൈപെന്‍ഡും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പ്രതിവര്‍ഷം 1500 കോടിയിലധികം ചെലവ് വരാനാണ് സാധ്യത. 8000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനകം പഞ്ചാബില്‍ ആവശ്യമായുള്ളത്. നെല്‍കൃഷി ചെയ്യുന്ന സമയത്ത് ഇത് 15000 മെഗാവാട്ടായി ഉയരും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.