Toxic Liquor | കോവിഡ് മഹാമാരിക്കിടെ മദ്യദുരന്തവും; വിഷമദ്യം കഴിച്ച് പഞ്ചാബിൽ 21 മരണം

ബന്ധപ്പെട്ട എസ് എസ് പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ആയിരിക്കും അന്വേഷണം നടത്തുക. കുറ്റവാളികളായി കണ്ടെത്തുന്നവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: July 31, 2020, 4:48 PM IST
Toxic Liquor | കോവിഡ് മഹാമാരിക്കിടെ മദ്യദുരന്തവും; വിഷമദ്യം കഴിച്ച് പഞ്ചാബിൽ 21 മരണം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 31, 2020, 4:48 PM IST
  • Share this:
ഛണ്ഡിഗഡ്: രാജ്യം മുഴുവൻ കോവിഡ് മഹാമാരിക്ക് എതിരായുള്ള പോരാട്ടത്തിലാണ്. ഇതിനിടയിലാണ് പഞ്ചാബിനെ ദുരന്തത്തിലാക്ക് വിഷമദ്യ ദുരന്തവും. പഞ്ചാബിലെ വിവിധ ജില്ലകളിലായി 21 പേരാണ് വിഷമദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചത്.

ഇതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്ത ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിന്നീട് ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തു.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

അമൃത്‌ സർ, ഗുർദാസ്പുർ, തൻ ടാരൻ എന്നിവിടങ്ങളിൽ നടന്ന വ്യാജമദ്യ മരണങ്ങളെക്കുറിച്ച് മജിസ്ട്രേട് തല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. ജലന്ധർ ഡിവിഷൻ കമ്മീഷണർ ആയിരിക്കും അന്വേഷണം നടത്തുക. ബന്ധപ്പെട്ട എസ് എസ് പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ആയിരിക്കും അന്വേഷണം നടത്തുക. കുറ്റവാളികളായി കണ്ടെത്തുന്നവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Published by: Joys Joy
First published: July 31, 2020, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading