നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി; കേന്ദ്ര നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ

  പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി; കേന്ദ്ര നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ

  കോൺഗ്രസ്സ് നേതൃത്വത്തിനോട് നേതാക്കൾക്ക് സംവദിക്കാൻ  സാധിക്കുന്നില്ലെന്ന് പി.ചിദംബരം കുറ്റപ്പെടുത്തി.

  അമരീന്ദർ സിംഗ്

  അമരീന്ദർ സിംഗ്

  • Share this:
  ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധിയിൽ തിരുത്തൽ വാദി സംഘത്തിൽപ്പെട്ട മുതിർന്ന നേതാവ് കപിൽ സിബൽ തുടങ്ങി വെച്ച വിമർശനം കൂടുതൽ നേതാക്കൾ ഏറ്റെടുത്തതോടെ നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ശശി തരൂർ, ആനന്ദ് ശർമ, ഗുലാം നബി ആസാദ്, മനിഷ് തിവാരി തുടങ്ങിയ നേതാക്കൾക്ക് പുറമെ പി ചിദംബരവും നേതൃത്വത്തിനെതിരെ രംഗത്തെത്തി.

  കോൺഗ്രസ്സ് നേതൃത്വത്തിനോട് നേതാക്കൾക്ക് സംവദിക്കാൻ  സാധിക്കുന്നില്ലെന്ന് പി.ചിദംബരം കുറ്റപ്പെടുത്തി. നിസ്സഹയാനായി നോക്കി നിൽക്കേണ്ട സാഹചര്യമാണെന്നും കപിൽ സിബലിന് നേരെയുണ്ടായ അക്രമത്തിൽ  വിഷമിക്കുന്നതായും ചിദംബരം പ്രതികരിച്ചു. നേതൃത്വത്തിലെ സ്ഥിരതയില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു കപിൽ സിബൽ നേരത്തെ വിമർശനം ഉന്നയിച്ചത്.

  സിബലിന്റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും ചെയ്തു. കപിൽ സിബൽ യഥാർത്ഥ കോൺഗ്രസുകാരനാണെന്നും കോൺഗ്രസിനായി കോടതിയിലടക്കം പോരാടിയത് എല്ലാവർക്കുമറിയാമെന്നും ശശി തരൂർ പ്രതികരിച്ചു. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ, അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണമെന്നും ഈ രീതിയിലുള്ള പതിഷേധങ്ങൾ ബിജെപിയെ  ശക്തിപ്പെടുത്തുന്നതാണെന്നും തരൂർ കുറ്റപ്പെടുത്തി.

  Also Read-കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

  കപിൽ സിബലിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ കോൺഗ്രസ് നേതൃത്വം തള്ളി പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും ആവശ്യപ്പെട്ടിരുന്നു. അതേസമയം കോൺഗ്രസ് വിട്ട അമരീന്ദർ സിങ് ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിച്ചേക്കും. അവിശ്വാസപ്രമേയത്തിന് അമരീന്ദർ അനുകൂലികൾ സമ്മർദ്ദം തുടരുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമരീന്ദറിനെ എത്രപേർ പിന്തുണയ്ക്കുമെന്നതിൽ വ്യക്തതയില്ല.

  അമരീന്ദർ സിങ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. രാജിവെച്ച പി.സി.സി. അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി വ്യാഴാഴ്ച വൈകീട്ട് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ നവജ്യോത് സിങ്ങ് സിദ്ദു ഉപാധികളോടെ രാജി പിൻവലിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പുതിയ അഡ്വക്കേറ്റ് ജനറലിന്റെ നിയമനത്തിലടക്കം സിദ്ദുവിന് എതിർപ്പുണ്ട്.സിദ്ദു മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിർണായകമാകും.
  Published by:Naseeba TC
  First published:
  )}