COVID 19| പഞ്ചാബില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ദിവസവും നാല്‌ മണിക്കൂര്‍ ഇളവ്‌

ദിവസവും രാവിലെ നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും

News18 Malayalam | news18india
Updated: April 29, 2020, 5:44 PM IST
COVID 19| പഞ്ചാബില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ദിവസവും നാല്‌ മണിക്കൂര്‍ ഇളവ്‌
punjab lockdown
  • Share this:
രാജ്യത്ത് മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്ര തീരുമാനത്തിനായി കാത്തു നില്‍ക്കുന്നില്ലെന്നും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുകയാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

എന്നാൽ ലോക്ക് ഡൗണില്‍ ദിവസവും രാവിലെ ഏഴു മണി മുതല്‍ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

You may also like:Irrfan Khan | ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം[NEWS]ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]
പ്രധാനമന്ത്രി വിളിച്ച യോഗത്തിലും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. മെയ് 17 വരെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍.

First published: April 29, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading