• HOME
 • »
 • NEWS
 • »
 • india
 • »
 • Mushroom | ഒന്നര ഏക്കറില്‍ കൂണ്‍ കൃഷി; ലാഭം പ്രതിവര്‍ഷം 50 ലക്ഷം; മാതൃകയായി കൃഷികുടുംബം

Mushroom | ഒന്നര ഏക്കറില്‍ കൂണ്‍ കൃഷി; ലാഭം പ്രതിവര്‍ഷം 50 ലക്ഷം; മാതൃകയായി കൃഷികുടുംബം

ഫാമിലെ എയർ കണ്ടീഷൻഡ് സൗകര്യം ഉപയോ​ഗപ്പെടുത്തി വർഷം മുഴുവനും ഇവർ കൂൺ ക‍ൃഷി ചെയ്യുന്നു.

 • Share this:
  ​ഗോതമ്പു കൃഷിക്ക് പേരു കേട്ട സംസ്ഥാനമാണ് പ‍ഞ്ചാബ് (Punjab). എന്നാൽ ആ ട്രെൻഡിൽ നിന്നും പുറത്തു കടന്ന് കൂൺ കൃഷി (mushroom farming) യിൽ വിജയ​ഗാഥ രചിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഒരു കുടുംബം. 66 കാരിയായ ഹർജീന്ദർ കൗർ രൺധാവയും 4 മക്കളും ചേർന്നാണ് ഫാമിൽ കൂൺ കൃഷി നടത്തുന്നത്. കൂൺ വളർത്തൽ, പാക്കേജിങ്ങ്, സംഭരിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ നടക്കുന്നുണ്ട്. സാധാരണയായി ലഭ്യമായ ബട്ടണുകൾ മുതൽ മുത്തുച്ചിപ്പി, കിംഗ് ഓസ്റ്റർ, ഷിറ്റേക്ക്, നെല്ല് വൈക്കോൽ കൂൺ എന്നിവയെല്ലാം ഇവർ കൃഷി ചെയ്യുന്നുണ്ട്.

  സാധാരണയായി തണുപ്പ് കാലത്ത്, അതായത്, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൂൺ ക‍ൃഷി നടത്തുക. എന്നാൽ ഫാമിലെ എയർ കണ്ടീഷൻഡ് സൗകര്യം ഉപയോ​ഗപ്പെടുത്തി വർഷം മുഴുവനും ഹർജീന്ദറിന്റെ കുടുംബം കൂൺ ക‍ൃഷി ചെയ്യുന്നു.

  വിനോദം വ്യവസായത്തിലേക്കു വളർന്ന കഥ

  പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം അമൃത്‌സറിലെ ധർദിയോയിലുള്ള തന്റെ വീട്ടുമുറ്റത്ത് ഒരു വിനോദം എന്ന നിലയിലാണ് ഹർജീന്ദർ കൗർ കൂൺ കൃഷിയുമായി ബന്ധപ്പെട്ട ആദ്യ പരീക്ഷണങ്ങൾ തുടങ്ങിയത്. 1989 ൽ ആയിരുന്നു അത്. 1990 ആയപ്പോളേക്കും വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെ, നിലവിലെ ഫാം സ്ഥിതി ചെയ്യുന്ന ബട്ടാല റോഡിലെ നാലേക്കർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.

  തുടക്കത്തിൽ ശൈത്യകാലത്ത് മാത്രമാണ് കൂൺ ക‍ൃഷി നടത്തിയിരുന്നത്. ശരിയായ താപനില നിലനിർത്താൻ കഴിഞ്ഞാൽ തങ്ങളുടെ ബിസിനസ് മാസങ്ങളോളം നീട്ടാൻ കഴിയുമെന്ന് രൺധാവ കുടുംബം മനസ്സിലാക്കി. ഇതിനായി ആദ്യം ഷെഡ്ഡുകളുണ്ടാക്കി എയർ കൂളറുകളും വാട്ടർ സ്പ്രിംഗളറുകളും ഉപയോഗിച്ചിരുന്നു. 2020-ൽ 1.5 ഏക്കറിൽ പരന്നുകിടക്കുന്ന എയർകണ്ടീഷൻ ചെയ്ത കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ വർഷം മുഴുവൻ ബിസിനസ് വിജയകരമായി നടത്തിക്കൊണ്ടുപോകാൻ അവർക്ക് സാധിക്കുന്നു. എസി കെട്ടിടം നിർമ്മിക്കാൻ ഇവർക്ക് 3 കോടി രൂപയാണ് ചിലവായത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം തങ്ങൾ നേടുന്നുണ്ടെന്നും കുടുംബാം​ഗങ്ങൾ പറയുന്നു. വൈദ്യുതി, തൊഴിലാളികളുടെ വേതനം, കമ്പോസ്റ്റ്, വളം തുടങ്ങിയ ചെലവുകൾക്കെല്ലാം ശേഷം പ്രതിവർഷം 50 ലക്ഷം രൂപ ലാഭമാണ് ഇവർ കൂൺ കൃഷിയിലൂടെ നേടുന്നത്.

  കൂൺ വിൽപന നടത്തുന്നത് നേരിട്ടാണ്. ഇതിനായി ഒരു ഫെയ്സ്ബുക്ക് പേജും ഉണ്ട്. മാർക്കറ്റിംഗിനായി ഒരു ഏജൻസിയെയും സമീപിച്ചിട്ടുമില്ല. ഫാമിൽ നിലവിൽ നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും സമീപ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്. കൂൺ വളർത്തുന്നതു മുതൽ പാക്കേജിംഗും പ്രോസസ്സിംഗും വരെയുള്ള എല്ലാ യൂണിറ്റുകളിലും ഈ തൊഴിലാളികളെ വിന്യസിച്ചിരിക്കുന്നു. ഫാമിന് പുറത്തുള്ള കൗണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൂൺ ചിപ്‌സ്, അച്ചാറുകൾ, ഭുജിയകൾ, മറ്റ് വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നത് സംസ്‌കരണ യൂണിറ്റാണ്.
  Published by:Sarath Mohanan
  First published: