• HOME
 • »
 • NEWS
 • »
 • india
 • »
 • PUNJAB GOVERNMENT MAKING NEW LOW AGAINST DRUGS JS

മയക്കുമരുന്ന് ഭീഷണി നേരിടാൻ CADA നിയമവുമായി പഞ്ചാബ് സ‍ർക്കാ‍ർ; ബിൽ സെപ്റ്റംബറിൽ നിയമസഭയില്‍

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സമഗ്രമായ നടപടിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സമഗ്രമായ നടപടിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സമഗ്രമായ നടപടിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 • Share this:
  സംസ്ഥാനത്തെ മയക്കുമരുന്ന് ഭീഷണി അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരാനെരുങ്ങി പഞ്ചാബ് സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പുതിയ ഒരു ബില്‍ അവതരിപ്പിക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സമഗ്രമായ നടപടിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമ്പ്രഹെന്‍സീവ് ആക്ഷന്‍ എഗെയ്‌നിസ്റ്റ് ഡ്രഗ് അബ്യൂസ് (CADA) നിയമമാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 2 ന് ചേര്‍ന്ന ഉന്നതതല ലഹരി വിരുദ്ധ പ്രചാരണ യോഗത്തിലാണ് ഇത് തീരുമാനിച്ചത്.

  ദി ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച മീറ്റിംഗിന്റെ മിനിറ്റ്‌സ് പ്രകാരം ബില്ലിന്റെ കരട് രൂപം അന്തിമമാക്കിയ ശേഷം ഈ മാസം അവസാനത്തോടെ കാബിനറ്റ് അംഗീകാരം തേടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചകള്‍ പ്രകാരം ബില്‍ സെപ്റ്റംബറില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

  CADA നിയമത്തിന്റെ വിശദമായ കരട് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. അത് മികച്ച രീതിയില്‍ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രം അടിസ്ഥാനമായുള്ള ഈ പൈലറ്റ് പ്രോഗ്രാമില്‍, മയക്കുമരുന്ന് ദുരുപയോഗം തടയുന്ന ഓഫീസര്‍മാരെയും മറ്റും നിയമത്തിന്റെ ഭാഗമാക്കുമെന്ന് അവര്‍ പറഞ്ഞു.

  പഞ്ചാബ് സര്‍ക്കാര്‍ പൊതുജനാരോഗ്യ സുരക്ഷാ ബില്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകാരല്ലാത്ത, ചെറിയ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടികൂടിയ കുറ്റവാളികളെ കുറ്റവിമുക്തരാക്കാനും പകരം ചികിത്സയ്ക്കായി ഡി-അഡിക്ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ബില്ലും സെപ്റ്റംബറില്‍ വിധാന്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

  എന്‍ഡിപിഎസ് നിയമത്തിലും അത്തരമൊരു വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും, ആ വ്യവസ്ഥ അനുസരിച്ച്, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് തീരുമാനമെടുക്കാനാകുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടിയ ആളുകളെ കുറ്റവിമുക്തരാക്കാനാണ് പൊതുജനാരോഗ്യ സുരക്ഷാ നിയമം എന്ന ആശയം സര്‍ക്കാര്‍ ആരംഭിക്കുന്നത്. എന്‍ഡിപിഎസ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ പഞ്ചാബിന് കഴിഞ്ഞേക്കും. എന്നാല്‍ ഇതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളതിനാല്‍ ഇത് ദൈര്‍ഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ നടപടിക്രമമായിരിക്കും.

  എന്‍ഡിപിഎസ് ആക്റ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs and Psychotropic Substances Act, 1985) 1985 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമാണ്.

  മയക്കുമരുന്ന് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് നയം അവതരിപ്പിക്കാനും പഞ്ചാബ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു പൈലറ്റ് പ്രോഗ്രാം എന്ന നിലയില്‍, അമൃത്സറിലെ മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രമായ മഖ്ബൂല്‍പുരയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അവിടെ മയക്കുമരുന്ന് വ്യാപാരം പരിശോധിക്കാന്‍ സിസിടിവി ക്യാമറകള്‍, സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളുടെ നവീകരണം എന്നിവ പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലകളിലെ പോലീസ് സ്റ്റേഷന്‍ തിരിച്ചുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഹോട്ട്‌സ്‌പോട്ട് നയം സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്നാണ് വിവരം.
  Published by:Jayashankar AV
  First published:
  )}