• HOME
  • »
  • NEWS
  • »
  • india
  • »
  • Court | സ്ത്രീകൾക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി

Court | സ്ത്രീകൾക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി

മുൻപും ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടുണ്ട്

court

court

  • Share this:
    സ്ത്രീകൾക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് ഭർത്താവ് ഫയൽ ചെയ്ത കേസ് അമൃത്സറിൽ നിന്നും തന്റെ സ്വദേശമായ പാട്യാലയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി വ്യവഹാരങ്ങൾക്കായി ഭർത്താവിനെ ദൂരെയുള്ള സ്ഥലത്ത് എത്തിക്കുന്നതും ആ തെറ്റിന് ഭാര്യ തന്നെ പ്രയോജനം നേടുന്നതും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് (Justice Fateh Deep Singh) നിരീക്ഷിച്ചു.

    ലിംഗസമത്വത്തിന് വേണ്ടിയുള്ള മുറവിളികൾ ഉയരുന്ന കാലഘട്ടമാണിത്. പക്ഷേ, ഇവിടെ അപേക്ഷക ഭാര്യയായതുകൊണ്ടുമാത്രം അവർക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കോടതിക്ക് ആവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് പറഞ്ഞു. ഇവിടെ ഭർത്താവ് ഒരു ഡീലറും ഭാര്യ ഒരു വീട്ടമ്മയുമാണ്. ഭാര്യയുടെ താത്പര്യ പ്രകാരം ഭർത്താവിനെ കോടതി വ്യവഹാരങ്ങൾ പൂർത്തിയാക്കുന്നതിനായി വളരെ ദൂരം യാത്ര ചെയ്യിക്കേണ്ടി വരുന്നത് അയാളോട് ചെയ്യുന്ന അനീതിയാണ്. താൻ തന്നെ ചെയ്ത തെറ്റിൽ നിന്നും കൂടുതൽ പ്രയോജനങ്ങൾ നേടാൻ ഭാര്യയെ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് കൂട്ടിച്ചേർത്തു. "നിയമപ്രകാരമുള്ള അവകാശങ്ങൾ തേടരുതെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്ന, ഒരു ഭാര്യയുടെ മധുര പ്രതികാരമല്ലാതെ മറ്റൊന്നുമല്ല ഇപ്പോഴത്തെ ഈ ഹർജി", അദ്ദേഹം കൂട്ടിച്ചേർത്തു.

    സിപിസി സെക്ഷൻ 24 പ്രകാരം, തക്കതായ കാരണങ്ങൾ ഇല്ലെങ്കിൽ വിചാരണ ഒരു കോടതിയിൽ നിന്ന് അടുത്ത സബോർഡിനേറ്റ് കോടതിയിലേക്ക് മാറ്റാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

    ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കിനെ തുടർന്നാണ് അമൃത്സറിലെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടത്. പാട്യാലയിലെ നഭയിൽ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന ഭാര്യ കേസ് ഇവിടേക്കു മാറ്റണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

    മുൻപും ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി അടുത്തിടെ ചില പ്രസ്താവനകൾ നടത്തിയിരുന്നു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി. ജോലി വാ​ഗ്ദാനം ചെയ്ത് ഹരീന്ദർ ശർമ എന്നയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. കേസിൽ ഹരീന്ദർ ശർമക്ക് ജാമ്യം അനുവദിക്കപ്പെട്ടു. കൈക്കൂലി വാങ്ങി എന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നും ജാമ്യാപേക്ഷ പരി​ഗണണിച്ചുകൊണ്ട് ജസ്റ്റിസ് വികാസ് ബാഹ്ൽ (Justice Vikas Bahl) വ്യക്തമാക്കി. ലുധിയാന സ്വദേശിയാണ് ഹരീന്ദർ ശർമ. പ‍ഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡിൽ (Punjab Electricity Board department) അസിസ്റ്റന്റ് ലൈൻമാനായി ജോലി ചെയ്യുകയായിരുന്നു ഹരീന്ദർ ശർമയെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഏഴ് പേർക്ക് ജോലി നൽകാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ 42 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് കേസ്.
    Published by:user_57
    First published: