• HOME
  • »
  • NEWS
  • »
  • india
  • »
  • Punjab | 'അഴിമതി വച്ചുപൊറുപ്പിക്കില്ല'; കരാറുകാരോട് കമ്മീഷന്‍ ആവശ്യപ്പെട്ട മന്ത്രിയെ പുറത്താക്കി ഭഗവന്ത് മാൻ

Punjab | 'അഴിമതി വച്ചുപൊറുപ്പിക്കില്ല'; കരാറുകാരോട് കമ്മീഷന്‍ ആവശ്യപ്പെട്ട മന്ത്രിയെ പുറത്താക്കി ഭഗവന്ത് മാൻ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക പിന്തുടർന്നാണ് ഭഗവന്ത് തന്റെ ക്യാബിനറ്റിലെ മന്ത്രിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഭഗവന്ത് മാൻ

ഭഗവന്ത് മാൻ

  • Share this:
    പഞ്ചാബ്: അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി പഞ്ചാബ് (Punjab) മുഖ്യമന്ത്രി ഭഗവന്ത് മാൻ (Bhagwant Mann). സംസ്ഥാനത്തെ ആരോഗ്യമന്ത്രി വിജയ് സിങ്ളയെയാണ് (Vijay Singla) ഭഗവന്ത് പുറത്താക്കിയത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് ആരോഗ്യമന്ത്രിയെ പുറത്താക്കാൻ കാരണമായത്.

    ഒരു ശതമാനം പോലും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക പിന്തുടർന്നാണ് ഭഗവന്ത് തന്റെ ക്യാബിനറ്റിലെ മന്ത്രിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

    ആരോഗ്യ മന്ത്രിയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് കൊണ്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ചീഫ് കോർഡിനേറ്ററുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു.


    'ഭഗവന്ത് താങ്കളുടെ നടപടിയിൽ അഭിമാനം തോന്നുന്നു. താങ്കൾ സ്വീകരിച്ച ഈ ധീര നടപടി മൂലം രാജ്യം മുഴുവനും ആം ആദ്മി പാർട്ടിയെ കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്.' - കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.


    അഴിമതിക്കെതിരെ സ്വന്തം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കരുത്തുള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് രാഘവ് ഛദ്ദ എംപി പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി സർക്കാരുടെ ഭരണത്തിൽ ഇത്തരം നടപടികൾക്ക് സാക്ഷ്യം വഹിച്ചതായും അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: