ചണ്ഡീഗഢ്: പഞ്ചാബില്‍(Punjab) ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിന് മാത്രമേ പെന്ഷന്(Pension) നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നിലവില്‍ ആയിരത്തിലേറെ കോടി രൂപയാണ് മുന്‍ എംഎല്‍എമാര്‍ക്ക് പെന്ഷന് നല്കാന് ചെലവഴിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധരണക്കാര്‍ക്കായി മാറ്റിവെയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പറയുന്നു.
മുന്‍ എംഎല്‍എമാര്‍ അവര്‍ രണ്ടു തവണയോ അതില്‍ കൂടുതല്‍ തവണയോ ജയിച്ചവര്‍ ആയാലും ഒരു തവണത്തേക്ക് മാത്രമേ പെന്ഷന് നല്‍കൂ. പലതവണ എംഎല്‍എ ആയവര്‍ പിന്നീട് എംപിയായി അതിനൊപ്പം എംഎല്‍എ പെന്ഷന് കൂടി വാങ്ങുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുകയാണെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു.
പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുന്‍ എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ മാസം തോറും പെന്ഷന് ലഭിക്കും. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്ഷന് വാങ്ങുന്നവരും പഞ്ചാബിലുണ്ട്.
Today, we have taken another big decision. The pension formula for Punjab's MLAs will be changed. MLAs will now be eligible for only one pension.
Thousands of crores of rupees which were being spent on MLA pensions will now be used to benefit the people of Punjab. pic.twitter.com/AdeAmAnR7E
എംഎല്‍എ പെന്ഷന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഒരു എംഎല്‍എ, ഒരു പെന്ഷന്' എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ തന്നെ എഎപി ആവശ്യപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.