പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഖലിസ്ഥാൻവാദി ‘വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി പിടിയിൽ. അമൃത്പാലിന്റെ ഗൺമാനായ തിജേന്ദർ സിംഗിനെയാണ് പഞ്ചാപ് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ അമൃത്പാലിന്റെ അനുയായികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതിനിടയിൽ ഫിറോസ്പൂരിലും തരൺ സാഹിബ് ഏരിയയിലും ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് നാളെ വരെ നീട്ടിയിട്ടുണ്ട്.
തുടർച്ചയായ ആറാം ദിവസവും അമൃത്പാലിനു വേണ്ടിയുള്ള തിരച്ചിലിലാണ് പഞ്ചാബ് പൊലീസ്. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ വ്യത്യസ്ത രൂപത്തിലുള്ള ലുക്ക്ഔട്ട് നോട്ടീസും പുറത്തുവിട്ടിരുന്നു. പഞ്ചാബ് വിടാനുള്ള സാധ്യത മുന്നിൽ കണ്ട് അയൽസംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
അമൃത്സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വീട്ടിലെത്തിയ പൊലീസ് അമ്മയേയും ഭാര്യയേയും ചോദ്യം ചെയ്തു. . കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യു.കെ സ്വദേശിയായ കിരണ്‍ദീപ് കൗറുമായുള്ള അമൃത്പാലിന്റെ വിവാഹം. അമൃത്പാൽ രക്ഷപ്പെടാൻ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയെങ്കിലും മറ്റ് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.