നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Punjab Polls| പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ക്യാപ്റ്റൻ‌ അമരീന്ദര്‍ സിങ്

  Punjab Polls| പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ക്യാപ്റ്റൻ‌ അമരീന്ദര്‍ സിങ്

  തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

  • Share this:
   ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ (Punjab Assembly Election) ബിജെപിയുമായി (BJP) സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (Captain Amarinder Singh). സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ (Gajendra Singh Shekhawat) ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിങ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.

   തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. "മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങ ള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു" - ഷെഖാവത്ത് ട്വീറ്റ് ചെയ്തു.

   Also Read- Bhutan highest civilian award to PM Modi: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്

   നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ് മുതിര്‍ന്ന നേതാവായിരുന്ന അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയത്. പാര്‍ട്ടിയിലെ എതിരാളിയായ നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.   നേരത്തെ സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദം രാജിവെച്ചതിന് ശേഷം കോൺഗ്രസിനെ തുറന്ന് വിമർശിച്ച സിങ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പറഞ്ഞു.   ''കോൺഗ്രസിനെ ആക്രമിക്കാൻ എനിക്ക് എളുപ്പമായിരിക്കും. പ്രധാനമന്ത്രി എനിക്കായി പ്രചാരണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, സിഖുകാരുള്ള ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഞാൻ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും, ”- അദ്ദേഹം പറഞ്ഞു.

   English Summary: Union Minister and Punjab BJP in-charge Gajendra Singh Shekhawat on Friday confirmed an official alliance between the BJP and former Punjab Chief Minister Amarinder Singh, who recently resigned from Congress and formed his own party Punjab Lok Congress, for the upcoming assembly election in the state.
   Published by:Rajesh V
   First published: