നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പട്ടിക ജാതി' മതി; പഞ്ചാബ് മുഖ്യമന്ത്രിയുടെ പേരിനൊപ്പം 'ദളിത്' ഉപയോഗിക്കുന്നതിനെതിരെ എസ്.സി-എസ്.ടി കമ്മീഷൻ

    'പട്ടിക ജാതി' മതി; പഞ്ചാബ് മുഖ്യമന്ത്രിയുടെ പേരിനൊപ്പം 'ദളിത്' ഉപയോഗിക്കുന്നതിനെതിരെ എസ്.സി-എസ്.ടി കമ്മീഷൻ

    പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ ഐഡന്റിറ്റി അടയാളപ്പെടുത്താൻ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു

    charanjit singh channi

    charanjit singh channi

    • Share this:
      ചണ്ഡീഗഡ്: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി ബന്ധപ്പെട്ട് ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ പഞ്ചാബ് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ മീഡിയ എന്നിവയിൽ ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നത് ഗൗരവമായി കാണുന്നുവെന്നും പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ ഐഡന്റിറ്റി അടയാളപ്പെടുത്താൻ ഈ വാക്ക് ഉപയോഗിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു. ഭൂരിഭാഗം മാധ്യമങ്ങളും പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ 'ദളിത്' എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

      ദളിത് എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ കാണുന്നില്ലെന്നും കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഇതിന്റെ ഉപയോഗത്തിനെതിരെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ ചെയർപേഴ്സൺ തേജീന്ദർ കൗർ പറഞ്ഞു.

      Also Read- വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി

      2018 ജനുവരി 15ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന്റെ ഉത്തരവും കൗർ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പിന്തുടർന്ന്, കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും ഈ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് "ദളിത്" എന്നതിന് പകരം "പട്ടികജാതി" എന്ന വാക്ക് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു.

      വിവിധ മാധ്യമങ്ങൾ നടത്തുന്ന നിയമലംഘനങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച്, റിപ്പോർട്ടുകളിൽ "ദളിത്" എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്വകാര്യ ടിവി ചാനലുകൾക്ക് നോട്ടീസ് നൽകിയിരുന്നു.

      സെപ്റ്റംബർ 13 ന് സംസ്ഥാന ചീഫ് സെക്രട്ടറി വിനി മഹാജന് അയച്ച കത്തിൽ ഔദ്യോഗിക ജോലിയിൽ ഹരിജൻ, ഗിരിജൻ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കൂടാതെ ജാതിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമങ്ങൾ, പട്ടണങ്ങൾ, മറ്റ് സ്ഥലങ്ങൾ എന്നിവ പുനർനാമകരണം ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് കൗർ വെളിപ്പെടുത്തി.

      Also Read- Punjab Chief Minister | പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരണ്‍ജിത് സിംഗ് ചന്നി; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

      2019 ഫെബ്രുവരിയിൽ, മാധ്യമങ്ങൾ "ദളിത്" എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള കേന്ദ്ര ഉത്തരവിനെ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
      Published by:Rajesh V
      First published:
      )}