HOME » NEWS » India » PUNJAB TIGHTENS RESTRICTIONS AND ANNOUNCES DAILY LOCKDOWN FROM 6 PM TO 5 AM

COVID 19 | പഞ്ചാബിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും; രാത്രി കർഫ്യൂ രണ്ടു മണിക്കൂർ കൂടി നീട്ടും

അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂവെന്ന് നിർദ്ദേശമുണ്ട്. ലോക്ക് ഡൗൺ, കർഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

News18 Malayalam | news18
Updated: April 26, 2021, 11:19 PM IST
COVID 19 | പഞ്ചാബിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും; രാത്രി കർഫ്യൂ രണ്ടു മണിക്കൂർ കൂടി നീട്ടും
punjab lockdown
  • News18
  • Last Updated: April 26, 2021, 11:19 PM IST
  • Share this:
ഛണ്ഡിഗഡ്: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാണ്. സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം ആറുമുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂവെന്ന് നിർദ്ദേശമുണ്ട്. ലോക്ക് ഡൗൺ, കർഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

COVID 19 | ബാറുകളും മദ്യവില്‍പനശാലകളും അടച്ചു; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല

ഇന്ന് പുതിയതായി പഞ്ചാബിൽ 6980 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 76 മരണവും സ്ഥിരീകരിച്ചിരുന്നു. നിലവിൽ അമ്പതിനായിരത്തിന് അടുത്ത് രോഗികളാണ് പഞ്ചാബിൽ ചികിത്സയിൽ കഴിയുന്നത്.

അതേസമയം, കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും നിയന്ത്രണങ്ങൾ കർക്കശമാക്കി. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, വിനോദപാര്‍ക്ക്, സ്‌പോർട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളങ്ങള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കാൻ തീരുമാനിച്ചത്.

രണ്ടു ലക്ഷം സംഭാവന നൽകിയ ജനാർദ്ദനനെ കാണാൻ CPM നേതാവ് പി ജയരാജൻ; കൈകൂപ്പി വിനയാന്വിതനായി വലിയ മനസിനുടമ

പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍വകക്ഷി യോഗത്തിന്റെ അഭ്യര്‍ഥനയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് യോഗത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആര്‍ പരിശോധനഫലം നെഗറ്റീവ് ആയവര്‍ക്ക് മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍.

COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Joys Joy
First published: April 26, 2021, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories