ന്യൂഡൽഹി: പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഖാട്ടിമ മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ ആണ്. ബി. ജെ. പി ആസ്ഥാനത്ത് നടന്ന എം എൽ എ മാരുടെ യോഗത്തിലാണ് പുഷ്കറിനെ നേതാവായി തിരഞ്ഞെടുത്തത്. പാർട്ടിയിലെ അസ്വാരസ്യങ്ങളെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ലോക്സഭ എം.പിയായ തിരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തിരുന്നു. എന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കില്ലാത്ത സാഹചര്യത്തിൽ തിരഥ് സിംഗും രാജിവെക്കുകയായിരുന്നു. ഇതേ തുടർന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നിരീക്ഷണത്തിൽ നടന്ന യോഗമാണ് പുഷ്കർ സിംഗ് ധാമിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
നിയമപ്രകാരം തിരഥ് സിംഗ് മുഖ്യമന്ത്രി കസേരയിൽ തുടരണമെങ്കിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പിൽ വിജയിക്കണമായിരുന്നു. സെപ്തംബർ 10ന് ഈ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സംസ്ഥാന നിയമസഭയിലേക്ക് ഒരുവർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. 2022 മാർച്ചിലാണ് നിയമസഭയുടെ കാലാവധി കഴിയുന്നത്. ഈ സാഹചര്യത്തിലാണ് തിരഥിന്റെ ഭാവി അനിശ്ചിതത്വത്തിലായത്.
കോവിഡിന്റെ കൂടി പഞ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനെ തുടർന്ന് തീരഥ് രാജി വെക്കുകയായിരുന്നു. സത്പാൽ മഹാരാജ്, ബൻഷിദർ ഭഗത്, ഹരക് സിംഗ് റാവത്ത്, ധൻ സിംഗ് റാവത്ത് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ഒരു സാധാരണ പാർട്ടി പ്രവർത്തകനെന്ന നിലയിൽ തനിക്ക് ലഭിച്ച അംഗീകാരമാണിതെന്ന് പുഷ്കർ സിംഗ് പ്രതികരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ ഭൂരിപക്ഷത്തോടെ അധികാരം തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ മധൻ കൗഷക്കി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. സംസ്ഥാനത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവര്‍ഷം മാര്‍ച്ച് പത്തിന് ബിജെപി തിരാഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. ലോക്സഭാംഗമായ തിരാഥ് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച് സെപ്റ്റംബര്‍ പത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തിരാഥിന് നിയമസഭയിലെത്താനാവില്ല. ഉപതെരഞ്ഞെടുപ്പ് നടത്തുകയാണോ അതല്ലെങ്കില്‍ തിരാഥിനെ മാറ്റി നിലവില്‍ എംഎല്‍എയായ ഒരംഗത്തെ മുഖ്യമന്ത്രിയായക്കുകയാണോ വേണ്ടത് എന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
Also Read-
Toni Kroos| ജർമനിയുടെ മധ്യനിര എഞ്ചിൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു
നിലവില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 23ന് അവസാനിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇടയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം വരവിന് കാരണമായെന്ന ആരോപണം ശക്തമായിരിക്കെ, ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.