ഭാരത് കി ലക്ഷ്മി പ്രചാരണവുമായി പ്രധാനമന്ത്രി; PV സിന്ധുവും ദീപിക പദുക്കോണും നേതൃത്വം നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരത് കി ലക്ഷ്മി പ്രചരണത്തിന് പിവി സിന്ധു പൂർണപിന്തുണ വാഗ്ദാനം ചെയ്തു.

News18 Malayalam | news18
Updated: October 22, 2019, 1:13 PM IST
ഭാരത് കി ലക്ഷ്മി പ്രചാരണവുമായി പ്രധാനമന്ത്രി; PV സിന്ധുവും ദീപിക പദുക്കോണും നേതൃത്വം നൽകും
ദിപിക പദുക്കോൺ
  • News18
  • Last Updated: October 22, 2019, 1:13 PM IST IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഭാരത് കി ലക്ഷ്മി പ്രചാരണത്തിന് ബോളിവുഡ് താരം ദീപിക പദുക്കോണും കായികതാരം പിവി സിന്ധുവും നയിക്കും. പ്രധാനമന്ത്രി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ നാരിശക്തി പ്രതിഭയുടെയും സ്ഥിരതയുടെയും ദൃഢനിശ്ചയത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും പ്രതീകമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്ത്രീ ശാക്തീകരണത്തിനായി പരിശ്രമിക്കാൻ ഞങ്ങളുടെ ധാർമ്മികത എല്ലായ്പ്പോഴും ഞങ്ങളെ പഠിപ്പിച്ചു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരത് കി ലക്ഷ്മി പ്രചരണത്തിന് പിവി സിന്ധു പൂർണപിന്തുണ വാഗ്ദാനം ചെയ്തു.

സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സമൂഹങ്ങൾ വളരുന്നെന്ന് പിവി സിന്ധു കുറിച്ചു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതായും ഇന്ത്യയിലെ അസാധാരണ സ്ത്രീകളുടെ അസാധാരണ നേട്ടങ്ങളെ ഇത് ആഘോഷിക്കുന്നതായും പി വി സിന്ധു കുറിച്ചു. ഈ ദീപാവലി കാലത്ത് നമുക്ക് സ്ത്രീത്വത്തെ ആഘോഷിക്കാമെന്നും പിവി സിന്ധു ട്വറ്ററിൽ കുറിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading