കുത്തബ് മിനാർ (Qutb Minar) പണികഴിപ്പിച്ചത് വിക്രമാദിത്യ രാജാവാണെന്ന (Raja Vikramaditya) വാദവുമായി മുൻ പുരാവസ്തു വകുപ്പ് (ASI) ഉദ്യോഗസ്ഥൻ രംഗത്ത്. സൂര്യന്റെ ദിശയെ കുറിച്ച് പഠനം നടത്തുവാനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് ഗോപുരം നിർമിച്ചതെന്നും കുത്തബുദ്ദീൻ ഐബക്കല്ലെന്നുമാണ് പുരാവസ്തു വകുപ്പ് മുൻ റീജണൽ ഡയറക്ടറായ ധരംവീർ ശർമയുടെ വാദം. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ധരംവീർ അവകാശപ്പെട്ടു.
‘25 ഇഞ്ച് ചെരിവുള്ള ഗോപുരമാണ് കുത്തബ് മിനാർ. സൂര്യനെ നിരീക്ഷക്കുവാൻ വേണ്ടി ഉണ്ടാക്കിയതിനാലാണ് ഇത്. ജൂൺ 21ന്, സൂര്യാസ്തമയം മാറുന്നതിനിടയിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴൽ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്.’– ധരംവീർ ശർമ പറയുന്നു.
പുരാവസ്തു വകുപ്പിന്റെ ഭാഗമായി നിരവധി തവണ കുത്തബ് മിനാറിൽ താൻ സർവേ നടത്തിയിട്ടുണ്ടെന്നും ഗോപുരത്തിൽ പോയി സൂര്യഗ്രഹണം കണ്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുത്തബ് മിനാർ ഒരു സ്വതന്ത്ര കെട്ടിടമാണ്. സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയുമായി ഗോപുരത്തിന് ബന്ധമില്ല. കുത്തബ് മിനാറിന്റെ വാതിൽ പോലും വടക്കോട്ടാണ്. രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുന്നതിനാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്നും ധരംവീർ അവകാശപ്പെടുന്നു.
Also read-
Gyanvapi | ഗ്യാൻവാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം; എല്ലാവരും അംഗീകരിക്കണം; VHPഅടുത്തിടെ കുത്തബ് മിനാറിന്റെ പേരു മാറ്റി ‘വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, രാഷ്ട്രവാദി ശിവ സേന, മഹാകൽ മാനവ സേവ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ കഴിഞ്ഞയാഴ്ച ഗോപുരത്തിന് മുമ്പിൽ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കില്ല; ഹർജി തള്ളി അലഹബാദ് ഹൈക്കോടതിലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ ( 22 rooms) തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി (allahabad hc) തള്ളി. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് മുറികള്‍ തുറക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജ് കൂടിയായ ഡോ രജനീഷ് സിംഗ് (Dr rajneesh singh) നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
പൊതുതാല്‍പര്യ ഹര്‍ജി സംവിധാനം (PIL system) ദുരുപയോഗം ചെയ്യരുതെന്നും കോടതിയില്‍ വരുന്നതിന് മുമ്പ് താജ്മഹലിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ഡികെ ഉപാധ്യായ ഹര്‍ജിക്കാരനോട് പറഞ്ഞു. '' നാളെ നിങ്ങള്‍ ഞങ്ങളുടെ ചേമ്പറുകള്‍ കാണാന്‍ അനുവാദം ചോദിക്കും. ദയവായി പൊതുതാല്‍പര്യ ഹര്‍ജി വ്യവസ്ഥയെ പരിഹസിക്കരുത്'', വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചു. മുറികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം ചരിത്രകാരന്‍മാര്‍ക്ക് വിടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.