നയൻതാരക്കെതിരെ അധിക്ഷേപം: രാധാ രവിയെ DMK സസ്പെൻഡ് ചെയ്തു
നയൻതാരക്കെതിരെ അധിക്ഷേപം: രാധാ രവിയെ DMK സസ്പെൻഡ് ചെയ്തു
ഡിഎംകെയുടെ എല്ലാ ചുമതലകളിൽ നിന്നും രാധാരവിയെ നീക്കം ചെയ്തുവെന്ന വിവരം പാര്‍ട്ടി സെക്രട്ടറി കെ.അൻപഴകനാണ് അറിയിച്ചത്.
Radha-Ravi-Nayanthaara
Last Updated :
Share this:
ചെന്നൈ : നയൻതാരയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രാധാ രവിയെ ഡിഎംകെയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡിഎംകെയുടെ എല്ലാ ചുമതലകളിൽ നിന്നും രാധാരവിയെ നീക്കം ചെയ്തുവെന്ന വിവരം പാര്‍ട്ടി സെക്രട്ടറി കെ.അൻപഴകനാണ് അറിയിച്ചത്.
നയൻതാര മുഖ്യവേഷത്തിലെത്തുന്ന കൊലയുതിർകാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശന ചടങ്ങിനിടെയായിരുന്നു രാധാ രവിക്കെതിരെ അവർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ചടങ്ങിൽ നയൻ താര പങ്കെടുത്തിരുന്നില്ല ഇതിനെതിരെ പറഞ്ഞ് തുടങ്ങിയ രാധാ രവി, ലേഡീ സൂപ്പർ സ്റ്റാർ എന്ന് നയൻതാരയെ വിശേഷിപ്പിക്കുന്നതിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
നയൻതാരയുടെ വ്യക്തിജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, അതിനുശേഷവും അവർ താരമായി തുടരുന്നുത് തമിഴ് ജനത എല്ലാം പെട്ടെന്ന് മറക്കുന്നവരായതുകൊണ്ടാണെന്നായിരുന്നു രാധാ രവിയുടെ മറ്റൊരു പരാമർശം. തമിഴിൽ പ്രേതമായും തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കുന്നതിനെയും രാധാ രവി വിമർശിച്ചു. തന്റെ കാലത്ത് കെ.ആർ. വിജയയെപ്പോലുള്ളവരാണ് സീതയായാണ് അഭിനയിച്ചത്. ഇന്ന് ആർക്കും സീതയായി അഭിനയിക്കാനുള്ള സാഹചര്യമാണെന്നായിരുന്നു പ്രസ്താവന. അതേസമയം ഒരു നടിക്കെതിരെ ഇത്രയും അധിക്ഷേപം ഉണ്ടായിട്ടും രാധാ രവിക്കെതിരെ നടികർ സംഘം മൗനം പാലിക്കുന്നതിനെതിരെ വിമർശനവും ഉയർന്നിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.