ന്യൂഡൽഹി: റഫാൽ കേസിൽ പുതിയ രേഖകൾ പരിശോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ദ ഹിന്ദു മുൻ എഡിറ്റർ എൻ റാം നൽകിയ കത്ത് പരിഗണിക്കാൻ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പുനഃപരിശോധന ഹർജി ആയതിനാൽ പഴയ രേഖകൾ മാത്രമെ പരിശോധിക്കാനാകൂവെന്നും കോടതി അറിയിച്ചു. ശരിയായ രേഖകൾ പരിശോധിച്ചിരുന്നെങ്കിൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ വാദിച്ചു.
അതേസമയം എൻ റാമിനും പ്രശാന്ത് ഭൂഷണുമെതിരെ ശക്തമായ ആരോപണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. റഫാൽ കേസുമായി ബന്ധപ്പെട്ട് എൻ റാം, പ്രശാന്ത് ഭൂഷൺ എന്നിവർ ഉയർത്തിക്കാട്ടുന്നത് പ്രതിരോധമന്ത്രാലയത്തിൽനിന്ന് മോഷ്ടിച്ച രേഖകളാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആരോപിച്ചു. മോഷ്ടിച്ച രേഖകളെ ആധാരമാക്കിയാണ് വാദവും വാർത്തകളും വരുന്നത്. ഇത് കോടതി നടപടികളെ സ്വാധീനിക്കാനാണെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും കെ.കെ വേണുഗോപാൽ വാദിച്ചു. രേഖകൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുതിർന്ന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് രണ്ടു മാധ്യമപ്രവർത്തകർക്കും ഒരു മുതിർന്ന അഭിഭാഷകർക്കുമെതിരെ ക്രിമിനൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.