news18india
Updated: October 3, 2018, 6:03 PM IST
ന്യൂഡൽഹി: റഫേൽ യുദ്ധവിമാന കരാറിൽ ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തത് ദസോ ഏവിയേഷനാണെന്നും സർക്കാരിനോ വ്യോമസേനയ്ക്കോ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും വ്യോമസേനാ മേധാവി ബിരേന്ദർ സിംഗ് ധനോവ.
റഫേൽ ഇടപാടിൽ കേന്ദ്രസർക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവി സർക്കാരിനെ പ്രതിരോധിച്ചു രംഗത്തെത്തിയത്. റഫേൽ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇടപാടിലൂടെ ശക്തിപ്പെടുത്തുമെന്നും ധനോവ മാധ്യമങ്ങളോടു പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ 'ചാംപ്യൻ ഓഫ് എർത്ത്' പുരസ്ക്കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
റഫാൽ വിമാനങ്ങൾ മികച്ചതാണ്. ഉപഭൂഖണ്ഡത്തിലേക്ക് അവ എത്തുന്നതോടെ കാര്യങ്ങൾ മാറും. റഫാൽ ഇടപാടിലൂടെ കൂടുതൽ നേട്ടമുണ്ടാകും. മികച്ച പാക്കേജാണ് രാജ്യത്തിനു ലഭിച്ചിരിക്കുന്നത്. റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷനാണ് ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്. 36 യുദ്ധവിമാനങ്ങൾ ഉചിതമായ രീതിയിൽ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങൾക്കു മാത്രമാണു ദസോ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്- വ്യോമസേനാ മേധാവി പറഞ്ഞു.
റഫാൽ വിമാനങ്ങളുടെ ഉടമകളായ ഫ്രാൻസിലെ ദസോയുമായി 2014 മാർച്ച് 13ന് എച്ച്എഎൽ നിർമാണ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നതുമാണ്. ഈ കരാർ തട്ടിയെടുത്താണ് അനിൽ അംബാനിയുടെ റിലയൻസിനു നൽകിയത്.
First published:
October 3, 2018, 5:27 PM IST