ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിർന്ന നേതാക്കളിൽ ചിലർ മക്കളെ സ്ഥാനാര്‍ഥി പട്ടികയിൽ തിരുകി കയറ്റാൻ ശ്രമിക്കുകയും അവർക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു എന്നായിരുന്നു വിമർശനം. കമൽ നാഥ്, അശോക് ഗെലോട്, പി ചിദംബരം എന്നീ നേതാക്കൾക്കെതിരെയായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വിമർശനം.
Also Read-
'പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണം'; മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട് മകൻ വൈഭവ് ഗെലോടിനു വേണ്ടി ജോധ്പുർ മണ്ഡലം ചോദിച്ചു വാങ്ങിയെന്നും പ്രചാരണത്തിൽ ആ മണ്ഡലം കേന്ദ്രികരിച്ചു പ്രവർത്തിച്ചുവെന്നുമാണ് വിമർശനം. അതോടെ രാജസ്ഥാനിലെ 25സീറ്റും കൈവിടുന്ന സാഹചര്യമുണ്ടായി. മധ്യപ്രദേശിലെ ചിന്ദ് വാരയിൽ കമൽനാഥ്, മകൻ നകുൽ നാഥിനെ സ്ഥാനാർഥിയാക്കുകയും കൂടുതൽ സമയം അവിടെ ചിലവഴിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ ശിവഗംഗയിൽ കാർത്തി ചിദംബരത്തെവിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പി ചിദംബരം ശ്രദ്ധിച്ചത്.
Also Read-
ഭർത്താവുമായി കലഹം: പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കുപ്പി കൊണ്ടടിച്ചു കൊന്നു
ദേശീയ തലത്തിൽ തന്നെ ബി ജെ പി ക്കെതിരെ പ്രചരണം നയിക്കേണ്ട നേതാക്കൾ മക്കളുടെ മണ്ഡലങ്ങളിൽ ഒതുങ്ങിയെന്നാണ് മുഖ്യ വിമർശനം. റാഫേൽ പോലുള്ള വിഷയങ്ങൾ രാഹുൽ ഗാന്ധി ഉയർത്തിയെങ്കിലും മുതിർന്ന നേതാക്കള്‍ പിന്തുണച്ചില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിമർശനത്തോട് പരസ്യ പ്രതികരണം നടത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തകള്‍ പുറത്ത് വന്നെങ്കിലും അദ്ദേഹം സ്ഥാനം ഒഴിയാന്‍ ഇടയില്ലെന്നാണ് സൂചന.
Also Read-
'വിവാദം വിനയായി'; എ വിജയരാഘവനെതിരെ മന്ത്രി എ കെ ബാലൻ
അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാനൊരുങ്ങിയ രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. രാഹുല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കണമെന്ന നിർദേശത്തെയും രാഹുല്‍ എതിർത്തു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ അധ്യക്ഷനാക്കി പാർട്ടി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന നിലപാട് രാഹുല്‍ സ്വീകരിക്കുകയും മുതിർന്ന നേതാക്കള്‍ ചേർന്ന് അദ്ദേഹത്തെ അനുനയിപ്പിക്കുകയാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.