• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election Result 2022| രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ പ്രധാനമന്ത്രിയാകാം; കേരളത്തിലെ കോൺഗ്രസും നാമാവശേഷമാകും: കെ സുരേന്ദ്രൻ

Assembly Election Result 2022| രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ പ്രധാനമന്ത്രിയാകാം; കേരളത്തിലെ കോൺഗ്രസും നാമാവശേഷമാകും: കെ സുരേന്ദ്രൻ

യുപി മോഡൽ തന്നെയാണ് കേരളത്തിന്‌ അഭികാമ്യം എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: 5 സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ (Assembly Election Result 2022) ബിജെപി നേടിയത് അത്യുജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (k Surendran). കോൺഗ്രസ് നാമാവശേഷമാകുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

    രാഹുൽ ഗാന്ധിക്ക് ഇനി വയനാട്ടിലെ പ്രധാനമന്ത്രിയാകാം. യുപി മോഡൽ തന്നെയാണ് കേരളത്തിന്‌ അഭികാമ്യം എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. യോഗിക്കും ബിജെപി സർക്കാരിനുമെതിരെ പിണറായി വിജയൻ നടത്തുന്ന നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണം.

    Also Read-Assembly Election Result 2022| നാലിടത്തും ബിജെപിയുടെ തേരോട്ടം; പഞ്ചാബിൽ ആം ആദ്മിയുടെ ആറാട്ട്; തകർന്നടിഞ്ഞ് കോൺഗ്രസ്

    രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രൻ.
    Also Read-കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇനി തുല്യർ; ഭരണം രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങി കോൺഗ്രസ്

    അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെവോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ നാലിടത്തും ബിജെപി അധികാരത്തിലേക്കെത്തുകയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിലാകട്ടെ ആം ആദ്മി പാർട്ടി ചരിത്രം കുറിച്ച് വൻ വിജയത്തിലേക്ക് നീങ്ങുന്നു. ലീഡ് മാറിമറിഞ്ഞ ഗോവയില്‍ ബിജെപി അധികാരത്തിലേക്കെന്നാണ് സൂചന.
    Also Read-യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും

    അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോൽവിയോടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാകും. 137 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസിനും പത്തുവർഷത്തെ മാത്രം പാരമ്പര്യമുള്ള ആം ആദ്മി പാർട്ടിയും ഇന്ന് തുല്യരാണ്. ഇരു പാർട്ടികൾക്കും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരണമുള്ളത്. ആം ആദ്മി പാർട്ടിക്ക് നിലവിൽ ഡൽഹിയിലും ഇനി പഞ്ചാബിലും ഭരണത്തിലേറുകയാണ്.

    എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള രണ്ടു സംസ്ഥാനങ്ങളിൽ ഒന്ന് രാജസ്ഥാനും മറ്റൊന്ന് ഛത്തീസ്ഗഢിലുമാണ്. മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകളിൽ പങ്കാളിത്തമുണ്ടെന്നത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം.
    Published by:Naseeba TC
    First published: