നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പരീക്കർ ഗോവയുടെ പ്രിയപ്പെട്ട പുത്രനായിരുന്നെന്ന് രാഹുൽ ഗാന്ധി

  പരീക്കർ ഗോവയുടെ പ്രിയപ്പെട്ട പുത്രനായിരുന്നെന്ന് രാഹുൽ ഗാന്ധി

  ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • Share this:
   ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഗോവയുടെ പ്രിയപ്പെട്ട പുത്രൻമാരിൽ ഒരാളായിരുന്നു മനോഹർ പരീക്കറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

   രാഹുൽ ഗാന്ധിയുടെ ട്വീറ്റ്,

   ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ ഒരു വർഷമായി രോഗവുമായി പോരടിക്കുകയായിരുന്നു അദ്ദേഹം.

   പാർട്ടി വേദികളിൽ ബഹുമാന്യനും ആരാധ്യനുമായ അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രൻമാരിൽ ഒരാളായിരുന്നു.

   ദുഃഖം നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

       മനോഹർ പരീക്കറിന്‍റെ സേവനങ്ങൾ എല്ലാക്കാലവും ഓർമിക്കപ്പെടുമെന്ന് അഖിലേഷ് യാദവ്. ട്വിറ്ററിലാണ് അഖിലേഷ് യാദവ് ഇക്കാര്യം കുറിച്ചത്.

    

   First published:
   )}