• HOME
  • »
  • NEWS
  • »
  • india
  • »
  • ഇരട്ടകൊലപാതകം; കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി

ഇരട്ടകൊലപാതകം; കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി

കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Share this:
    ന്യൂഡൽഹി: കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തോട് പൂർണ ഐക്യം അറിയിക്കുകയാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. കൊലപാതകത്തിൽ പ്രതികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുന്നതു വരെ വിശ്രമിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

    "കാസർകോഡ് യൂത്ത് കോൺഗ്രസ് കുടുംബത്തിലെ രണ്ട് അംഗങ്ങളുടെ ക്രൂരമായ കൊപാതകം, കേരളം ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരുടെയും കുടുംബങ്ങളോട് കോൺഗ്രസ് പാർട്ടി പൂർണ ഐക്യം അറിയിക്കുകയാണ്. എന്‍റെ അനുശോചനം ആ കുടുംബങ്ങളെ അറിയിക്കുകയാണ്. കൊലപാതകികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുന്നതു വരെ നമ്മൾ വിശ്രമിക്കില്ല" - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

     



    ഞായറാഴ്ച രാത്രിയാണ് കാസർകോഡ് കല്യോട്ട് സ്വദേശികളായ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

    First published: