നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

    ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

    സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി.

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി ശ്രീധന്യയെ അഭിനന്ദിച്ചത്. ശ്രീധന്യയുടെ ആത്മാർത്ഥ പ്രയത്നവും ആത്മസമർപ്പണവുമാണ് സ്വപ്നം സഫലമാക്കാൻ ശ്രീധന്യയെ സഹായിച്ചതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

      ശ്രീധന്യയുടെ മഹനീയ വിജയത്തിൽ ശ്രീധന്യയെയും അവരുടെ കുടുംബത്തെയും അഭിനന്ദിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

      രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ,

      വയനാട്ടിൽ നിന്നുള്ള ശ്രീധന്യ സുരേഷ്, കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് എത്തുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പെൺകുട്ടിയാണ്.

      ശ്രീധന്യയുടെ ആത്മാർത്ഥ പ്രയത്നവും ആത്മസമർപ്പണവുമാണ് സ്വപ്നം സഫലമാക്കാൻ അവരെ സഹായിച്ചത്.

      ശ്രീധന്യയെയും അവരുടെ കുടുംബത്തെയും അഭിനന്ദിക്കുന്നു ഒപ്പം തെരഞ്ഞെടുത്ത കരിയറിൽ മികച്ച വിജയം നേടാൻ ശ്രീധന്യയ്ക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു.

       



      സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്. വയനാട് പൊഴുതന ഇടിയംവയലിലെ ചോർന്നൊലിക്കുന്ന വീട്ടിലേക്കാണ് ശ്രീധന്യ അഭിമാന നേട്ടം എത്തിച്ചത്. ഐഎഎസ് പരീക്ഷ വിജയിച്ച ശ്രീധന്യയുടെ വീടിന്റെ അവസ്ഥ പരിതാപകരമാണ്. ദിവസ വേതന ജോലിക്കിടെ കഠിന പ്രയത്നം ചെയ്താണ് ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ എല്ലാ മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയത്.
      First published:
      )}