ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യരപ്പയുടെ ഡയറിയിലെ വിവരങ്ങൾ ബിജെപിക്കെതിരെ ആയുധമാക്കി ആഞ്ഞടിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ബിജെപിയിലെ എല്ലാ നേതാക്കളും അഴിമതിക്കാരാണെന്നാണ് രാഹുലിന്റെ ആരോപണം.
ബിജെപിയുടെ കേന്ദ്രനേതാക്കൾക്ക് യെദ്യൂരപ്പ 1800 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കാരവൻ മാഗസീൻ പുറത്തുവിട്ടിരിക്കുന്നത്. യെദ്യൂരപ്പയുടെ ഡയറിക്കുറുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് , മുരളി മനോഹർ ജോഷി എന്നിവർക്കാണ് കൈക്കൂലി നൽകിയതെന്നാണ് ആരോപണം. 'ബിജെപിയിലെ മുഴുവൻ കാവൽക്കാരും കള്ളന്മാരാണ്. നരേന്ദ്ര മോദി, അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് '- രാഹുൽ ട്വിറ്ററിൽ കുറിക്കുന്നു.
ആരോപണങ്ങളെ കുറിച്ച് ലോക്പാൽ അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം കോൺഗ്രസിന്റെ ആരോപണം വ്യാജമാണെന്ന് ബിജെപി വ്യക്തമാക്കി. നിരാശയെ തുടർന്നാണ് ഇത്തരം ആരോപണങ്ങൾ കോൺഗ്രസ് കെട്ടിച്ചമച്ചിരിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.