രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടെന്ന് പ്രധാനമന്ത്രി

അതിനാലാണ് ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് ചില നേതാക്കൾ അഭയാർത്ഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു

news18
Updated: April 1, 2019, 5:59 PM IST
രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • News18
  • Last Updated: April 1, 2019, 5:59 PM IST
  • Share this:
മുംബൈ: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയമുള്ളതുകൊണ്ടാണെന്ന് മോദി പറഞ്ഞു. ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിലൂടെ ഹിന്ദുക്കളെയാകെ രാഹുൽ അപമാനിച്ചു. സമാധാന പാർട്ടിയെന്ന് അറിയപ്പെടുന്ന കോൺഗ്രസിന് ഹിന്ദുക്കളെ അപമാനിച്ചതിനുള്ള ശിക്ഷ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ ബേബിയെന്ന് വിളിച്ചിട്ടുണ്ട്, അത് വെറുതെ പറഞ്ഞതായിരുന്നില്ല': വി.എസ്

കോൺഗ്രസ് ഹിന്ദു സമുദായത്തെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകും. ഭൂരിപക്ഷസമുദായത്തിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുകയാണെന്നും മോദി പറഞ്ഞു. അതിനാലാണ് ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് ചില നേതാക്കൾ അഭയാർത്ഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

രാഹുൽ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
First published: April 1, 2019, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading