ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മധ്യപ്രദേശിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടമാണെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെ രാഹുൽ നടത്തിയ പരാമർശം പെരുമാറ്റച്ചട്ടലംഘനം അല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
അമിത് ഷാ കൊലക്കേസിലെ പ്രതിയാണെന്ന് ആയിരുന്നു മധ്യപ്രദേശിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. ഇതിനെതിരെ ആയിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ് നൽകി. പരാതി പരിശോധിച്ചെന്നും പരാതിയിൽ ആരോപിച്ച പ്രസംഗത്തിന്‍റെ കൈയെഴുത്തു പ്രതി പരിശോധിച്ചെന്നും എന്നാൽ അതിലൊന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മോദിക്കും അമിത് ഷായ്ക്കും എതിരെയുള്ള പരാതികളിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് കടുപ്പിച്ച് സുപ്രീംകോടതിഏപ്രിൽ 23ന് മധ്യപ്രദേശിലെ സിഹോറ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിൽ അമിത് ഷായെ പരാമർശിക്കുന്നതിനിടയിൽ, 'കൊലക്കേസിൽ കുറ്റാരോപിതനായ ബി ജെ പി നേതാവ് അമിത് ഷാ' എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.