പെരുമാറ്റചട്ടലംഘനം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആദിവാസികളെ വെടിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം രൂപീകരിച്ചു എന്ന് പ്രസംഗത്തിൽ രാഹുൽ പറഞ്ഞിരുന്നു.

news18india
Updated: May 2, 2019, 10:39 AM IST
പെരുമാറ്റചട്ടലംഘനം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.മധ്യപ്രദേശിലെ ഷഹ്ദോളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് പരാതിക്കടിസ്ഥാനമായ പ്രസംഗം രാഹുൽ നടത്തിയത്. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആദിവാസികളെ വെടിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം രൂപീകരിച്ചു എന്ന് പ്രസംഗത്തിൽ രാഹുൽ പറഞ്ഞിരുന്നു.

Also Read-മസൂദ് അസർ ആഗോള ഭീകരൻ: നടപടി സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ; പിന്തുണക്ക് നന്ദി അറിയിച്ച് ഇന്ത്യ

' ആദിവാസികളെ വെടിവയ്ക്കാൻ പൊലീസിന് അനുമതി നൽകുന്ന നിയമം നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നു.. ആദിവാസികളെ ആക്രമിക്കാം എന്നാണ് ആ നിയമം പറയുന്നത്. നിങ്ങളുടെ ഭൂമി അവരെടുത്തു..നിങ്ങളുടെ കാട് അവരെടുത്തു.. നിങ്ങളുടെ ജലം അവരെടുത്തു.. എന്നിട്ടും അവർ പറയുന്നു ആദിവാസികളെ വെടിവയ്ക്കാം എന്ന്' ഇതായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ തുടർ നടപടികൾ എടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോൾ പാനൽ ക്ലീൻ ചിറ്റ് നൽകിയിരുന്നു. പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷനെതിരെ നോട്ടീസ്. ബലാകോട്ട് വ്യോമാക്രമണത്തിന്റെ പേരിൽ വോട്ട് തേടിയെന്നായിരുന്നു മോദിക്കെതിരായ പരാതി.

First published: May 2, 2019, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading