രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് അമിത് ഷാ

ഹിന്ദു മതത്തോട് രാഹുൽ ഗാന്ധി കാണിക്കുന്ന അസഹിഷ്ണുതയെയും അമിത് ഷാ കുറ്റപ്പെടുത്തി

news18
Updated: March 31, 2019, 4:13 PM IST
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് അമിത് ഷാ
അമിത് ഷാ
  • News18
  • Last Updated: March 31, 2019, 4:13 PM IST
  • Share this:
ധാംപുർ: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. അമേഠിയിൽ തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ധാംപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നീക്കുപോക്കിലൂടെ ജയം കണ്ടെത്താനാണ് രാഹുലിന്റെ ശ്രമം. ഹിന്ദു മതത്തോട് രാഹുൽ ഗാന്ധി കാണിക്കുന്ന അസഹിഷ്ണുതയെയും അമിത് ഷാ കുറ്റപ്പെടുത്തി.

ദക്ഷിണേന്ത്യയിൽ ചരിത്രമെഴുതാൻ രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യത്തെയും അമിത് ഷാ വിമർശിച്ചു. കരിമ്പ് കർഷകർക്ക് പണം നൽകിയില്ലെന്നുംപറഞ്ഞ് യോഗി സർക്കാരിനെതിരെ എസ്.പി-ബി.എസ്.പി സഖ്യം നടത്തുന്ന വിമർശത്തിൽ കഴമ്പില്ല. യോഗി സർക്കാർ ഇതിനോടകം 57000 കോടി രൂപ കർഷകർക്കായി നൽകിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് കർഷകർക്ക് നൽകാനുള്ള പണമെല്ലാം സർക്കാർ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.
First published: March 31, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading