ബിജെപിയെ നേരിടാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്

news18india
Updated: July 22, 2018, 8:48 PM IST
ബിജെപിയെ നേരിടാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്
  • Share this:
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സഖ്യകാര്യത്തിൽ വിട്ടുവീഴ്ചക്ക് ഒരുങ്ങി കോൺഗ്രസ്. പ്രാദേശികതലത്തിൽ തന്ത്രപരമായ സഖ്യങ്ങൾക്ക് പാർട്ടി മുൻകൈ എടുക്കും. ഇന്നുചേർന്ന പ്രവർത്തക സമിതി യോഗം ഇതിനായി രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പുനഃസംഘടിപ്പിച്ച പ്രവർത്തകസമിതിയുടെ ആദ്യയോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചായിരുന്നു പ്രധാനചർച്ച. ബിജെപിയെ പ്രതിരോധിക്കാൻ പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കും. പ്രാദേശിക രാഷ്ട്രീയസാഹചര്യങ്ങൾക്ക് അനുസരിച്ച് സഖ്യം രൂപീകരിക്കാനും ശക്തികേന്ദ്രങ്ങളിൽ തനിച്ചു മത്സരിക്കാനും യോഗത്തിൽ ധാരണയായി. തെരഞ്ഞെടുപ്പിനു മുമ്പും അതിനു ശേഷവുമുള്ള സഖ്യരൂപീകരണത്തിന് രാഹുൽ ഗാന്ധിയെ പ്രവർത്തകസമിതിയോഗം ചുമതലപ്പെടുത്തി.

അതേസമയം, സഖ്യകാര്യത്തിൽ തീരുമാനമെടുക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് രാഹുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസിനെ നേരിടാൻ സഖ്യം അനിവാര്യമാണെന്നും വ്യക്തിപരമായ താൽപര്യങ്ങൾ പ്രതിപക്ഷനേതാക്കൾ ഒഴിവാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കോൺഗ്രസ്‌ നേതൃത്വം നൽകണമെന്നും രാഹുൽ സഖ്യത്തിന്‍റെ മുഖമാകണമെന്നും ആയിരുന്നു രമേശ്‌ ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ നിർദേശം.

നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കുകയാണ് പാർട്ടിക്കു മുന്നിലുള്ള കടമ്പയെന്നും പാർട്ടിയിൽ നിന്ന് അകന്നവരുടെ വിശ്വാസം വീണ്ടെടുക്കാൻ മണ്ഡലാടിസ്ഥാനത്തിൽ ഇടപെടൽ വേണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകില്ലെന്ന് പ്രധാനനേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുണ്ട്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് യുപിഎക്കു പുറത്തുള്ള കക്ഷികളുമായി സഖ്യം ഉണ്ടാക്കാനുള്ള കോൺഗ്രസ്‌ നീക്കം.
First published: July 22, 2018, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading