ഭീവാനി :സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹരിയാനയിലെ ഭീവാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലുടനീളം ബിജെപി നേതാക്കൾ ബലാകോട്ട് മിന്നലാക്രമണത്തെയും ഭാരതത്തിൻറെയും സൈനികരെയും പരാമർശിച്ചിരുന്നു. അവരുടെ മുഖ്യ പ്രചാരണ ആയുധം തന്നെ ഇതായിരുന്നു. സൈനികരെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പലഭാഗത്തു നിന്നും വിമർശനവും ശക്തമായിരുന്നു. പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണവും.
Also Read-'ദേശീയപാത വികസനം അട്ടിമറിച്ചു'; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് ഐസക്ക്
സൈന്യത്തെ രാഷ്ട്രീയവത്കരിക്കേണ്ടി വരുന്നതിന് മുൻപ് മരണമാകും താൻ ആഗ്രഹിക്കുക എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. 'കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ പോരാടാൻ ഒരു 56 ഇഞ്ച് ബോക്സർ റിംഗിലെത്തിയിരുന്നു. ബോക്സർ മോദി ഇതിനെ പൊരുതി തോൽപ്പിക്കുമെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ ഈ ബോക്സർ ജിഎസ്റ്റി, നോട്ട് നിരോധനം തുടങ്ങിയ പോളിസികൾ ഉപയോഗിച്ച് സാധാരണ ജനങ്ങളെ മർദ്ദിക്കുകായാണ് ഈ ബോക്സർ ചെയ്തത്. പിന്നീട് ആക്രമണത്തിന് മൂർച്ച കൂട്ടി കർഷകർക്ക് നേരെ തിരിഞ്ഞു.. ഇതും പോരാഞ്ഞ് ബോക്സറായ നരേന്ദ്ര മോദി തന്റെ ഗുരുവായ എൽ.കെ അദ്വാനിയെയും അപമാനിച്ചു. അദ്ദേഹത്തിനും മർദ്ദനം ഏൽക്കേണ്ടി വന്നു'. കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Loksabha battle, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Loksabha polls