ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പങ്കെടുക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിനാണ് രാജ്യതലസ്ഥാനത്തെ കര്‍ഷക മാര്‍ച്ച് സാക്ഷ്യം വഹിക്കുന്നത്. ഇരുവര്‍ക്കും പുറമെ മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സമാജ്വാദി പാര്‍ട്ടി നേതാക്കളും കിസാന്‍ മുക്തി മാര്‍ച്ചിനൊപ്പം അണിചേരും.
210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സര്‍ക്കാർ ഉത്തരവ് വിവാദമാകുന്നുകാര്ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം, കാര്‍ഷിക കട മുക്തി നിയമം പാസാക്കണം, വിളകള്‍ക്ക് ഉല്പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കണം, പലിശരഹിത വായ്പ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കര്‍ഷക പങ്കാളിത്തം കൊണ്ട് തലസ്ഥാന നഗരം പ്രതിഷേധക്കടലായി മാറുന്ന കാഴ്ചക്കാണ് കിസാന്‍ മുക്തി മാര്‍ച്ച് വേദിയായത്. രാവിലെ രാംലീല മൈതാനിയില്‍ നിന്നാണ് കര്‍ഷകര്‍ റാലിയായി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. യോഗേന്ദ്ര യാദവ്, മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ കര്‍ഷക നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും കര്‍ഷകരെ അഭിസംബോധന ചെയ്തു.
കവിത മോഷണം: ദീപ നിശാന്തിനെ പരിഹസിച്ച് അഡ്വ ജയശങ്കര്മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന കാര്‍ഷക പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ചാണ് ഡല്‍ഹിയിലെയും റാലി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും ചര്‍ച്ചയാകുമ്പോഴും കാര്‍ഷിക പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ പ്രതിഷേധക്കാര്‍ക്ക് മാര്‍ച്ചിലൂടെ കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.