കാർഷിക കടങ്ങൾഎഴുതി തള്ളാൻ സർക്കാരുകൾ അധികാരത്തിൽ എത്തിയാൽ ഉടൻ നടപടി എടുക്കും. ബിജെപിയെ 2109ൽ തോല്പിക്കും. എന്നാൽ ആരെയും ഭാരതത്തിൽ നിന്ന് മുക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. വിയോജിപ്പുള്ളവരെ ഇല്ലാതാക്കൽ കോൺഗ്രസിന്‍റെ ലക്ഷ്യമല്ല. പ്രതിപക്ഷവുമായി ചേർന്നു പ്രവർത്തിക്കും. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, അഴിമതി എന്നിവയാണ് പ്രതിപക്ഷ ഐക്യത്തിന്‍റെ കേന്ദ്രബിന്ദുക്കൾ.
മോദി പറഞ്ഞ കാഴ്ചപ്പാട് അഞ്ചു വർഷം കൊണ്ട് നടപ്പാക്കി കാണിക്കട്ടെ, ഞങ്ങൾ അതിനുശേഷം പുതിയ കാഴച്ചപ്പാട് നടപ്പാക്കി കാണിക്കും. ഏറ്റവും മികച്ച കാര്യം തനിക്ക് 2019ലെ തെരഞ്ഞെടുപ്പാണ്. താൻ കുറെ പഠിച്ചു. കാര്യങ്ങൾ എങ്ങനെ മനസിലാക്കണം, വിനയം വേണം എന്നൊക്കെ. ജനങ്ങളുടെ വികാരം മനസിലാക്കി പ്രവർത്തിക്കണം. അതിനുള്ള അവസരം മോദി പാഴാക്കി.