news18india
Updated: May 17, 2019, 10:02 PM IST
രാഹുൽ ഗാന്ധി
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഒടുവിൽ എനിക്ക് അത് പിടികിട്ടി. ആർഎസ്എസും ബിജെപിയും ഗോഡ്-കെ സ്നേഹികളല്ല (ദൈവത്തിന്റെ സ്നേഹിതരല്ല). അവർ ഗോഡ്സെയുടെ സ്നേഹിതരാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
Also read:
മഹാത്മ ഗാന്ധിയെ അപമാനിച്ച ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്പെന്ഷന്
പ്രജ്ഞാ സിംഗ് താക്കൂറിനു പിന്നാലെ മറ്റ് ചില ബിജെപി നേതാക്കൾ കൂടി മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംപി നളിൻ കുമാർ കട്ടീൽ എന്നിവരാണ് ഗോഡ്സെ പരാമർശങ്ങൾ നടത്തിയത്. ഇവരെ തള്ളി പാർട്ടി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു. പ്രഗ്യാസിംഗ് പരാമർശം പിൻവലിച്ചെങ്കിലും സംഭവത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി.
First published:
May 17, 2019, 10:02 PM IST