'അഡ്ജസ്റ്റ്മെന്റ് സമരങ്ങൾകൊണ്ട് ബിജെപിയെ നേരിടാനാകില്ല' തുറന്നടിച്ച് രാഹുൽ ഗാന്ധി
'അഡ്ജസ്റ്റ്മെന്റ് സമരങ്ങൾകൊണ്ട് ബിജെപിയെ നേരിടാനാകില്ല' തുറന്നടിച്ച് രാഹുൽ ഗാന്ധി
Rahul Gandhi on Comeback to leadership | ബിജെപിയെ നേരിടാൻ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാം. എന്നാൽ പാർട്ടി ആശയകുഴപ്പത്തിലാണ്. സമരം ഏതുരീതിയിൽ വേണമെന്നതിനെക്കുറിച്ച് പാർട്ടിയിൽ അഭിപ്രായ ഐക്യമില്ല
ന്യൂഡൽഹി: പാർട്ടിയിലെ ചില നേതാക്കൾക്കളുടെ രീതിയിൽ അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധി. തന്റെ ആശയങ്ങൾക്ക് ഇപ്പോഴും നേതാക്കളുടെ പൂർണ പിന്തുണയില്ലെന്നും നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് പദത്തിലേക്ക് തിരിച്ചുവരാനില്ലെന്നും രാഹുൽ വ്യക്തമാക്കി. ലോക്സഭയിൽ പാർട്ടി എംപിമാരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിൽ രാഹുൽ ഇങ്ങനെ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അഡ്ജസ്റ്റ്മെന്റ് സമരങ്ങൾകൊണ്ട് ബിജെപിയെ നേരിടാൻ കഴിയില്ലെന്ന് രാഹുൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ ആശയപരമായ സമരമാണ് കോൺഗ്രസ് നയിക്കേണ്ടത്. അവസാനശ്വാസം വരെ അതിന്റെ മുൻനിരയിൽ താൻ ഉണ്ടാകും. പാർട്ടിയിൽ പൂർണ പിന്തുണയില്ലാത്തതുകൊണ്ടാണ് പ്രസിഡന്റ് പദവി ഏറ്റെടുക്കാത്തതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ബിജെപിയെ നേരിടാൻ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാം. എന്നാൽ പാർട്ടി ആശയകുഴപ്പത്തിലാണ്. സമരം ഏതുരീതിയിൽ വേണമെന്നതിനെക്കുറിച്ച് പാർട്ടിയിൽ അഭിപ്രായ ഐക്യമില്ല. ഈ രീതിയിൽ പാർട്ടിയെ നയിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
ചിലർ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് സമരങ്ങൾ കൊണ്ട് കാര്യമില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ആശയപരവും തീവ്രവുമായ സമരരീതിയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൂർണപിന്തുണയില്ലെന്നത് കാര്യമാക്കേണ്ടെന്നും 90 ശതമാനം പേർ ഒപ്പമുണ്ടാകുമെന്ന് ഒരു കോൺഗ്രസ് എം.പി പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ ചിരിച്ചുതള്ളുകയാണ് രാഹുൽ ഗാന്ധി ചെയ്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.