HOME » NEWS » India »

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി

അമേഠിയുമായി തനിക്ക് ബന്ധമുണ്ട്. എന്നാല്‍ അന്ധവിശ്വാസം ഇല്ല. അവിടെ നിന്ന് മത്സരിക്കും. അവിടത്തെ എംപിയായി തുടരും

news18
Updated: March 29, 2019, 7:29 PM IST
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി
രാഹുൽ ഗാന്ധി
  • News18
  • Last Updated: March 29, 2019, 7:29 PM IST
  • Share this:
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആവശ്യം ശരിയെന്നും തീരുമാനം എടുക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. അതേസമയം അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വം ഒരാഴ്ച തികയുമ്പോഴാണ് ആവശ്യത്തെ പിന്തുണച്ചുള്ള രാഹുലിന്റെ പ്രതികരണം. ദക്ഷിണേന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം മോഡിയാണെന്ന് ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്‌നേഹത്തിന്റെ പാതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Also Read: ജയപ്രദയ്ക്കെതിരെ ലൈംഗിക പരാമർശം; സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ്‌

'ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവശ്യത്തില്‍ താന്‍ തീരുമാനം തീരുമാനം എടുക്കും. അമേഠിയുമായി തനിക്ക് ബന്ധമുണ്ട്. എന്നാല്‍ അന്ധവിശ്വാസം ഇല്ല. അവിടെ നിന്ന് മത്സരിക്കും. അവിടത്തെ എംപിയായി തുടരും.' അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചു ജയിച്ചാലും മണ്ഡലമൊഴിയാനുള്ള സാധ്യതയായാണ് രാഹുലിന്റെ ഈ വാക്കുകളെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം ഇന്ന് പുറത്തു വന്ന പട്ടികകളിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. വയനാട്ടില്‍ ഇടത് പക്ഷത്തിന് എതിരെ മത്സരിക്കാതിരിക്കാന്‍ രാഹുലിന് മേല്‍ എംകെ സ്റ്റാലിന്‍, ശരത് പവാര്‍, ശരത് യാദവ് എന്നിവരുടെ സമ്മര്‍ദ്ധം ശക്തമാണ്. രാഹുല്‍ വന്നാലും ഇല്ലെങ്കിലും ഇപ്പോഴത്തെ പ്രതിസസന്ധി പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

First published: March 29, 2019, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories