ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും ജനതീരുമാനത്തിന് മുമ്പേ അതേ കുറിച്ച് ഒന്നും പറയുന്നില്ലെന്നും രാഹുൽ
17:20 (IST)
മോദിയുടെ രക്ഷിതാക്കൾക്ക് എതിരെ താൻ ഒന്നും പറയില്ലെന്നും തന്‍റെ കുടുംബത്തെ കുറിച്ച് മോദിക്ക് എന്തൊക്കെ പറയണോ പറയട്ടേ എന്നും രാഹുല്‍ ഗാന്ധി
17:17 (IST)
കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലാളികളുടെ പ്രശ്നങ്ങൾ, ജി എസ് ടി എന്നീ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ ചർച്ച എന്ന് പറഞ്ഞ രാഹുല്‍ മോദിയുടെ മേഘ പരാമർശത്തെ പരിഹസിച്ചു.
17:14 (IST)
മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകിയെന്നും തെരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി
17:6 (IST)
ബിജെപിക്കെതിരെയും മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
17:6 (IST)
കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി അധ്യക്ഷനും പ്രധാനമന്ത്രിയും വാര്‍ത്താസമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
16:59 (IST)
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാട്ടി. തെരഞ്ഞെടുപ്പ് ഫലം വരുംമുന്‍പേ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതില്‍ നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി
16:55 (IST)
16:52 (IST)
ഫലം വരും മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത് നല്ല കാര്യമെന്ന് രാഹുൽ
16:52 (IST)
റഫാലിൽ എന്തുകൊണ്ട് സംവാദത്തിന് തയ്യാറാകുന്നില്ലെന്ന് മോദിയോട് രാഹുൽ ഗാന്ധി.
ന്യൂഡൽഹി: റഫാലിൽ എന്തുകൊണ്ട് സംവാദത്തിന് തയ്യാറാകുന്നില്ലെന്ന് മോദിയോട് രാഹുൽ ഗാന്ധി. ഫലം വരും മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത് നല്ല കാര്യമെന്ന് രാഹുൽ മോദിയെ പരിഹസിച്ചു. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി അധ്യക്ഷനും പ്രധാനമന്ത്രിയും വാര്‍ത്താസമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ബിജെപിക്കെതിരെയും മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.