• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതബാധിത കേരളത്തിലേക്ക് രാഹുൽ ഗാന്ധിയെത്തി

news18india
Updated: August 28, 2018, 11:28 AM IST
ദുരിതബാധിത കേരളത്തിലേക്ക് രാഹുൽ ഗാന്ധിയെത്തി
news18india
Updated: August 28, 2018, 11:28 AM IST
ആലപ്പുഴ: ദുരിതബാധിത കേരളം സന്ദർശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തി. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ ചെങ്ങന്നൂരിലെത്തി. ചെങ്ങന്നൂരിലെ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ അദ്ദേഹം സന്ദർശനം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.

ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയതിനു ശേഷം ആലപ്പുഴയില്‍ അദ്ദേഹം ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണചടങ്ങിലും അദ്ദേഹം പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ ഇരുപത് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക ഏറ്റുവാങ്ങും.

ചാലക്കുടി, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കും. ദുരിതാശ്വാസത്തിനായി എറണാകുളം ഡിസിസി ശേഖരിച്ച സാധനങ്ങൾ ക്യാംപുകളിലേക്കു കൊണ്ടുപോകുന്ന ലോറികൾ ബുധനാഴ്ച രാഹുൽ ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്യും. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഉച്ചയോടെ ഡൽഹിക്കു മടങ്ങും.
First published: August 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍