• HOME
  • »
  • NEWS
  • »
  • india
  • »
  • LPG price | 'ഇന്നത്തെ വിലയ്ക്ക് അന്ന് 2 സിലിണ്ടര്‍ കിട്ടുമായിരുന്നു'; പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

LPG price | 'ഇന്നത്തെ വിലയ്ക്ക് അന്ന് 2 സിലിണ്ടര്‍ കിട്ടുമായിരുന്നു'; പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Share this:
ന്യൂഡല്‍ഹി:  പാചകവാതക വിലവര്‍ധനവില്‍ (LPG Price Hike) കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി (Rahul Gandhi). ഇന്നത്തെ വിലയ്ക്ക് യു.പി.എ. ഭരണ കാലത്ത്  (UPA Government ) ഗാര്‍ഹികാവശ്യത്തിനുള്ള  രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.2014-ല്‍ 410 രൂപയായിരുന്നു വില, 827 രൂപ സബ്‌സിഡിയും കൊടുത്തു. 2022 ല്‍ എത്തിനില്‍ക്കുമ്പോള്‍ സബ്‌സിഡിയില്ലാതെ 1000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യവും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് പാചകവാതകത്തിന് 50 രൂപ വര്‍ധിച്ചത്. വെറും ആറാഴ്ച കൊണ്ടാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ വിലവര്‍ധനവുണ്ടായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Also Read- പാചകവാതകവില വീണ്ടും കൂട്ടി; ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 50 രൂപ‍

ശനിയാഴ്ചത്തെ വര്‍ധനവിന് ശേഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമിത വിലക്കയറ്റം, തൊഴിലില്ലായ്മ, മോശമായ ഭരണം എന്നിവയ്‌ക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയാണ്. മുംബൈയില്‍ 995.50 രൂപയാണ് 14.2 കിലോ പാചകവാതക സിലിണ്ടറിന്റെ വില. ചെന്നൈയില്‍ 1015.50 രൂപയും കൊല്‍ക്കത്തയില്‍ 1026 രൂപയുമായെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങൾ കണ്ടെത്തണം; താജ്മഹലിലെ 20 മുറികൾ തുറക്കണമെന്ന ഹർജിയുമായി BJP നേതാവ് ഹൈക്കോടതിയിൽ


ലോകാത്ഭുതമായ ആഗ്രയിലെ താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. താജ്മഹലിലെ 20 മുറികൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന് മുമ്പാകെ ഹർജി ലഭിച്ചിരിക്കുന്നത്.

അയോധ്യ ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മീഡിയ ഇൻചാർജ് ഡോ. രജനീഷാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്, കേസ് കോടതിയിൽ വാദം കേൾക്കുന്നതിനായി ലിസ്റ്റുചെയ്‌തു കഴിഞ്ഞാൽ അഭിഭാഷകനായ രുദ്ര വിക്രം സിംഗ് കോടതിയിൽ ഹാജരാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ മുറികൾ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 Also Read- ദുരഭിമാനക്കൊല; മുസ്‌ലിം യുവതിയെ വിവാഹംചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു

“താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികൾ പൂട്ടിയിരിക്കുകയാണ്, ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകൾ അറിയാൻ ഈ മുറികൾ തുറക്കാൻ എഎസ്‌ഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ മുറികൾ തുറന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിടുന്നതിൽ ഒരു തെറ്റുമില്ല, ”ബിജെപി നേതാവ് പറഞ്ഞു.

2015ൽ ആറ് അഭിഭാഷകരാണ് താജ്മഹൽ യഥാർത്ഥത്തിൽ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തത്. 2017-ൽ ബിജെപി നേതാവ് വിനയ് കത്യാർ അവകാശവാദം ആവർത്തിച്ച്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹൽ സന്ദർശിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ ബിജെപി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെയും താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ലെന്നും മറിച്ച് താൻ ജയസിംഹ രാജാവിൽ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.

അത്തരം അവകാശവാദങ്ങൾ ചരിത്രകാരന്മാർ തള്ളിക്കളഞ്ഞതാണ്. കൂടാതെ, താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചുള്ള അത്തരം വ്യാഖ്യാനങ്ങളെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തുടർച്ചയായി നിരാകരിക്കുകയും ഉടമസ്ഥാവകാശത്തിനുള്ള അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

2018 ഫെബ്രുവരിയിൽ, ASI ആഗ്ര കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു, 'താജ്മഹൽ യഥാർത്ഥത്തിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഒരു ശവകുടീരമായാണ് നിർമ്മിച്ചത്, അത് അദ്ദേഹത്തിന്‍റെ പത്നി മുംതാസ് മഹലിന്റെ ഒരു ശവകുടീരവും ആരാധനാലയവുമാക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം നിർമ്മിച്ചത്'- ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Published by:Arun krishna
First published: