ന്യൂഡൽഹി: ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർട്ടിക്കിൾ 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.
Also Read-ആർട്ടിക്കിൾ 370 ; അറിയേണ്ടതെല്ലാം
'ഏകപക്ഷീയമായി കാശ്മീരിനെ കീറിമുറിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലിൽ അടച്ച് ഭരണഘടനാ ലംഘനം നടത്തിയല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്.. ഈ ദേശം ഇവിടുത്തെ ജനങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്.. അല്ലാതെ തുണ്ട് ഭൂമികൾ കൊണ്ടല്ല.. ഈ അധികാര ദുർവിനിയോഗം നമ്മുടെ ദേശീയ സുരക്ഷയിൽ ഗുരുതര പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക.. ' രാഹുൽ ട്വിറ്ററിൽ കുറിച്ചു.. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്.
National integration isn’t furthered by unilaterally tearing apart J&K, imprisoning elected representatives and violating our Constitution. This nation is made by its people, not plots of land.
This abuse of executive power has grave implications for our national security.
— Rahul Gandhi (@RahulGandhi) August 6, 2019
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള പ്രമേയവവും അവതരിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Article 35A, Article 370, Article 370 revoked, Hibi eden, Jammu and kashmir, Om birla, Special status for Jammu and Kashmir