• HOME
  • »
  • NEWS
  • »
  • india
  • »
  • Rahul Gandhi | ശിവജി 'നിങ്ങളുടെ' ഇതിഹാസവും ചരിത്രവുമെന്ന് രാഹുൽ; വിമർശിച്ച് ബിജെപി; വിവാദം

Rahul Gandhi | ശിവജി 'നിങ്ങളുടെ' ഇതിഹാസവും ചരിത്രവുമെന്ന് രാഹുൽ; വിമർശിച്ച് ബിജെപി; വിവാദം

ശിവജിയെ സ്വന്തം ചരിത്രത്തിന്റെ ഭാ​ഗമായി കണക്കാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്

  • Share this:
    ഭാരത് ജോഡോ യാത്രക്കിടെ (Bharat Jodo Yatra) മഹാരാഷ്ട്രയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി( Rahul Gandhi) നടത്തിയ പ്രസ്താവന വിവാദത്തിൽ. ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ച് (Chhatrapati Shivaji Maharaj) നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ ഇതിനകം രം​ഗത്തു വന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് രാഹുൽ ​ഗാന്ധിയും സംഘവും തെലങ്കാനയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തിയത്.

    "ഞാൻ ഈ സംസ്ഥാനത്തെ യാത്ര ആരംഭിക്കുന്നത് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമക്കു മുന്നിൽ നിന്നാണ്, അദ്ദേഹം നിങ്ങളുടെ ഇതിഹാസമാണ്. നിങ്ങളുടെ ചരിത്രമാണ്," എന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

    ശിവജിയെ സ്വന്തം ചരിത്രത്തിന്റെ ഭാ​ഗമായി കണക്കാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഛത്രപതി ശിവജി മഹാരാജിനെ രാഹുൽ ഗാന്ധി തന്റെ കൂടി ചരിത്രത്തിന്റെ ഭാ​ഗമായി കണക്കാക്കുന്നില്ലെന്ന് മുംബൈ ബിജെപി സെക്രട്ടറി പ്രതീക് കാർപെ ട്വിറ്ററിൽ കുറിച്ചു. രാഹുലിനു പിന്നിൽ അണിനിരക്കുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    'പാതി ഇറ്റലിക്കാരൻ' എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത്. ''ഇത് നിങ്ങളുടെ ചരിത്രമാണ് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഈ പാതി ഇറ്റലിക്കാരൻ താൻ കൂടി ഉൾപ്പെട്ട പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാ​ഗമായി ശിവജിയെ കണക്കാക്കുന്നില്ല'', സുരേഷ് നഖുവ ട്വീറ്റ് ചെയ്തു.

    രാജ്യത്ത് വളർന്നു കൊണ്ടിരിക്കുന്ന വിഭാ​ഗീയ ചിന്താ​ഗതിക്കും വിദ്വേഷത്തിനും എതിരെ ശബ്ദമുയർത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചതിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം പോലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നും ഇന്ധനവില എക്കാലത്തെയും ഉയർന്ന നിലയിലായെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. അടുത്ത പതിനഞ്ച് ദിവസം താൻ മഹാരാഷ്ട്രയിൽ ‌ഉണ്ടായിരിക്കുമെന്നും സംസ്ഥാനത്തിന്റെ ശബ്ദവും വേദനയും താൻ കേൾക്കുമെന്നും, സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച തന്റെ യാത്ര തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    ചൊവ്വാഴ്ച രാവിലെ ഗുരുദ്വാരയിൽ നിന്ന് നന്ദേഡിലെ ബിലോലി ജില്ലയിലെ അത്കാലിയിലേക്കായിരിക്കും രാഹുലും അനുയായികളും പോകുക. രാത്രി ബിലോളിയിലെ ഗോദാവരിയിൽ തങ്ങാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു. മഹാരാഷ്ട്രയിൽ രാഹുൽ ​ഗാന്ധി രണ്ട് റാലികളെ അഭിസംബോധന ചെയ്യുമെന്നും പ്രവർത്തകർ അറിയിച്ചു. ശ്രീനഗറിലായിരിക്കും ജോഡോ യാത്രക്ക് സമാപനം കുറിക്കുക.

    Summary: Bound on the Bharat Jodo Yatra, Congress leader Rahul Gandhi has come under spotlight for making a statement on Chhatrapati Shivaji Maharaj in which he calls the Maratha ruler “aapki history" while addressing a crowd during the Maharashtra leg of his unity march 
    Published by:user_57
    First published: