പരീക്കറിന്റെ അവസ്ഥ മനസിലാക്കുന്നു; മോദിയുടെ സമ്മര്‍ദ്ദമാണ് വിമര്‍ശനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി

പറഞ്ഞത് ഇതിനകം പൊതു ജന മധ്യത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണെന്നും രാഹുല്‍

News18 Malayalam
Updated: January 30, 2019, 10:39 PM IST
പരീക്കറിന്റെ അവസ്ഥ മനസിലാക്കുന്നു; മോദിയുടെ സമ്മര്‍ദ്ദമാണ് വിമര്‍ശനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി
parrikar-rahul
  • Share this:
ന്യൂഡല്‍ഹി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം പരീക്കറിനെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ രംഗത്തെത്തിയത്.

നേരത്തെ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന മനോഹര്‍ പരീക്കര്‍ അനാരോഗ്യത്തില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ചത് രാഷ്ട്രീയ അവസര വാദത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രാഹുലിനയച്ച കത്തിലൂടെ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് രാഹുല്‍ കത്തു പുറത്തുവിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരീക്കറിനെഴുതിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവെച്ചത്.

Also Read: വിധി ന്യായങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി ജഡ്ജി

കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ലെന്ന് രാഹുല്‍ മറുപടിക്കത്തിലൂടെ പറഞ്ഞു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇതിനകം പൊതു ജന മധ്യത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണെന്നും തന്റെ സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായിരുന്നെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. പരീക്കര്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില അന്വേഷിച്ചിരുന്നതായും അദ്ദേഹം കത്തിലൂടെ പറഞ്ഞു.പരീക്കര്‍ ജീയുടെ അവസ്ഥയോട് പൂര്‍ണ്ണമായും മനസിലാക്കുന്നെന്നും ഗോവയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയില്‍ നിന്ന് ശക്തമായ സമ്മര്‍ദം നേരിട്ട അദ്ദേഹം വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി തന്നെ അക്രമിക്കുകയാണെന്നും പറഞ്ഞാണ് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍