HOME /NEWS /India / 'കർഷകരെ അപമാനിക്കുന്ന ബജറ്റ്': രാഹുൽ ഗാന്ധി

'കർഷകരെ അപമാനിക്കുന്ന ബജറ്റ്': രാഹുൽ ഗാന്ധി

rahul gandhi

rahul gandhi

അഞ്ച് വര്‍ഷത്തെ നിങ്ങളുടെ കഴിവില്ലായ്മയും ധാര്‍ഷ്ട്യവും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. അഞ്ച് വര്‍ഷത്തെ നിങ്ങളുടെ കഴിവില്ലായ്മയും ധാര്‍ഷ്ട്യവും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

    ദിവസം 17 രൂപ വച്ചു കർഷകർക്ക് കൊടുക്കുന്നത് കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അവസാന തട്ടിപ്പ് ബഡ്ജറ്റ് എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്.

    Also read:  'ഇടക്കാല ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യം വെച്ചുള്ള ബജറ്റാണ്'; പി ചിദംബരം

    കേന്ദ്രബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പ‌ി. ചിദംബരവും രംഗത്തെത്തിയിരുന്നു. പീയുഷ് ഗോയൽ അവതരിപ്പിച്ചത് ഇടക്കാല ബജറ്റ് അല്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഴുവൻ ബജറ്റാണെന്നും ചിദംബരം പറഞ്ഞു. 'വോട്ട് ഓൺ അക്കൗണ്ട്' അല്ല 'അക്കൗണ്ട് ഓൺ വോട്ട്' ആണ് അവതരിപ്പിച്ചതെന്നും ചിദംബരം പറഞ്ഞിരുന്നു.

    First published:

    Tags: Budget 2019, Budget 2019 Highlights, Budget 2019 India, Budget 2019-20, Budget News, List of Expensive Items, Railway, Railway Budget, Union Budget 2019, Union budget 2019​ India