നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സൈനികരുടെ ജീവൻ വെച്ച് കളിക്കാൻ നാണമില്ലെ'; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

  'സൈനികരുടെ ജീവൻ വെച്ച് കളിക്കാൻ നാണമില്ലെ'; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

  റഫാൽ യുദ്ധ വിമാനങ്ങൾ കൈവശം ഉണ്ടായിരുന്നു എങ്കിൽ പാകിസ്ഥാന് നേരെ നടത്തിയ ആക്രമണത്തിന്റെ ഫലം മാറി മറിയും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ ആണ് രാഹുലിന്റെ ട്വീറ്റ്

  rahul-gandhi

  rahul-gandhi

  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ സൈനികരുടെ ജീവൻ വെച്ച് റിസ്ക് എടുക്കാൻ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്നു രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

   റഫാൽ കരാർ വഴി വാങ്ങുന്ന യുദ്ധ വിമാനങ്ങൾ സേനയ്ക്ക് ലഭിക്കുന്നത് വൈകിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലമാണ് എന്നും 30,000 കോടിയുടെ അഴിമതി ആണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്നും രാഹുൽ ആരോപിച്ചു. അഭിനന്ദൻ വർധമാനെ പോലെയുള്ള നിരവധി സൈനികരുടെ ജീവനാണ് പുതിയ വിമാനങ്ങൾ ലഭിക്കാത്തതു മൂലം അപകടത്തിലാകുന്നത് എന്നും രാഹുൽ ചൂണ്ടിക്കാട്ടി.

   Also read: അഭിനന്ദൻ വർത്തമാന്റെ ഡിബ്രീഫിംഗ് ഇന്ന് മുതൽ

   റഫാൽ യുദ്ധ വിമാനങ്ങൾ കൈവശം ഉണ്ടായിരുന്നു എങ്കിൽ പാകിസ്ഥാന് നേരെ ഇപ്പോൾ നടത്തിയ ആക്രമണത്തിന്റെ ഫലം തന്നെ മാറി മറിയും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ ആണ് രാഹുലിന്റെ ട്വീറ്റ് എത്തിയിരിക്കുന്നത്.   First published:
   )}