• HOME
  • »
  • NEWS
  • »
  • india
  • »
  • Bharat Jodo yatra|രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് അഗസ്തീശ്വരത്ത് നിന്ന്

Bharat Jodo yatra|രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് അഗസ്തീശ്വരത്ത് നിന്ന്

11 ആം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും.

  • Last Updated :
  • Share this:
    തമിഴ്നാട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് തുടരും. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. വൈകിട്ട് നഗർകോവിലിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ദേശീയ നേതൃത്വം നിയമിച്ചവരും പിസിസികൾ നിയമിച്ചവരുമായ മുന്നൂറോളം സ്ഥിരം അംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയെ അനുഗമിക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ പൗരപ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. 11 ആം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും.

    ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്നും രാജ്യം എന്നും ഒറ്റക്കെട്ടായി നിലനിൽക്കുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞു. കന്യാകുമാരി കടൽത്തീരത്ത് തിങ്ങിനിറഞ്ഞ കോൺഗ്രസ് പ്രവർത്തകരെ ആവേശം കൊള്ളിച്ചും ബിജെപിയെ കടന്നാക്രമിച്ചുമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉദ്ഘാടന പ്രസംഗം. ത്രിവർണ പതാകയെ സ്വന്തമാക്കാനാണ് ബി ജെ പി ശ്രമം. ഇന്ത്യൻ ജനതയെ കേൾക്കാനാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് കന്യാകുമാരിയിൽ യാത്ര ഫ്ലാഗ് ഒഫ് ചെയ്തത്. 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ സഞ്ചരിച്ച് യാത്ര കശ്മീരിൽ സമാപിക്കും.

    Also Read- എംകെ സ്റ്റാലിനില്‍ നിന്നും പതാകയേറ്റുവാങ്ങി രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയില്‍ തുടക്കം
    ശ്രീ പെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുൽ ഗാന്ധി കന്യാകുമാരിയിൽ എത്തിയത്. തുടർന്ന് തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം ഗാന്ധി മണ്ഡപത്തിൽ പ്രാർത്ഥന. ദേശീയ പതാക രാഹുലിനെ കൈമാറി സ്റ്റാലിൻ ഭാരത് ജോഡോ യാത്ര ഫ്ലാഗ് ഒഫ് ചെയ്തു.

    Also Read-  'സ്വതന്ത്ര ഇന്ത്യയിൽ ഒരു നേതാവും നടത്താത്ത കാൽനടയാത്ര'എകെ ആന്റണി

    പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ബിജെപി ശ്രമം വിജയിക്കില്ല. രാജ്യത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധിയുടെ സന്ദേശം ഉദ്ഘാടന ചടങ്ങിൽ വായിച്ചു മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേന്ദ്ര ഭാഗൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു. ദിവസവും ഏഴുമണിക്കൂറാകും പദയാത്ര. ഇതിനിടയിൽ സാധാരണക്കാരുമായും പൗരപ്രമുഖരുമായും രാഹുൽ ഗാന്ധി സംവദിക്കും. ഹോട്ടലുകൾ ഒഴിവാക്കി കണ്ടെയ്നറുകളിലാകും പദയാത്രികരുടെ രാത്രി ഉറക്കം.
    Published by:Naseeba TC
    First published: